ലേഖകൻ :   സാക് പുന്നൻ
WFTW Body: 

യേശുവിനെ കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത് അവിടുന്ന് എല്ലായ്പ്പോഴും തൻ്റെ പിതാവിനെ അവിടുത്തെ മുമ്പിൽ വച്ചു എന്നാണ് , അതുകൊണ്ട് അവിടുത്തെ ഹൃദയം എപ്പോഴും സന്തോഷമുള്ളതായിരുന്നു. അവിടുത്തേക്ക് " സന്തോഷത്തിൻ്റെ പരിപൂർണ്ണത " ഉണ്ടായിരുന്നു തന്നെയുമല്ല അവിടുത്തെ പിൻതാങ്ങുന്നതിനുവേണ്ടി പിതാവ് എപ്പോഴും യേശുവിൻ്റെ വലതുഭാഗത്ത് ഉണ്ടായിരുന്നു (അപ്പൊ. പ്ര.. 2:25,26, ഇത് സങ്കീ.16:10, 11 വാക്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നതാണ് ). അതുകൊണ്ട് കർത്താവിനെ എല്ലാ സമയവും നിങ്ങളുടെ മുമ്പിൽ വയ്ക്കുക അപ്പോൾ സന്തോഷത്തിൻ്റെ നിറവ് നിങ്ങളുടെ സ്ഥിരമായ ഓഹരി ആയിരിക്കുകയും , എപ്പോഴും നിങ്ങളെ താങ്ങേണ്ടതിന് കർത്താവ് നിങ്ങളുടെ വലതു ഭാഗത്ത് ഉണ്ടായിരിക്കുകയും ചെയ്യും. അതുകൊണ്ട് ആളുകളോ സാഹചര്യങ്ങളോ നിങ്ങൾക്കും കർത്താവിനും ഇടയിൽ വരുവാൻ നിങ്ങൾ അനുവദിക്കരുത്.


ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും (മത്താ.5: 8) - തന്നെയുമല്ല എല്ലാ സാഹചര്യങ്ങളിലും അവർ ദൈവത്തെ മാത്രമേ കാണൂ , മനുഷ്യരെയോ സാഹചര്യങ്ങളെയോ അല്ല. നിങ്ങൾ യേശുവിൻ്റെ സൗന്ദര്യത്താൽ പിടിക്കപ്പെടുമ്പോൾ , പ്രലോഭനത്തിൻ്റെ വലി ശക്തി കുറഞ്ഞതാകും. കൂടാതെ കർത്താവിലൂടെ നിങ്ങൾ ആളുകളെയും സാഹചര്യങ്ങളെയും കാണുമ്പോൾ ദൈവം ആ സാഹചര്യങ്ങളിലും ആ എല്ലാ ആളുകളിലൂടെയും നിങ്ങളുടെ ഏറ്റവും നല്ലതിനായി പ്രവർത്തിക്കും എന്ന ഉറപ്പിൽ നിങ്ങൾ " സ്വസ്ഥരായിരിക്കും " (റോമ.8:28). ഭാവിയിൽ നിങ്ങൾക്കുണ്ടാകാവുന്ന വളരെ വലിയ ശോധനകളെ ജയിക്കാൻ കഴിയേണ്ടതിന് , ഇപ്പോൾ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്കു വരുന്ന ചെറിയ ശോധനകളിൽ , എല്ലാ സാഹചര്യങ്ങളിലും സ്വസ്ഥതയിലാകുന്ന ഒരു ശീലം നിങ്ങൾ വളർത്തിയെടുക്കണം.


ഒരിക്കലും ഒരു വ്യക്തിയെയോ അല്ലെങ്കിൽ ആരുടെയെങ്കിലും കൃതികളയോ ഒരു വിഗ്രഹമാക്കരുത്. യഥാർത്ഥ ദൈവഭക്തന്മാരും , യഥാർത്ഥ ആത്മീയ ഗ്രന്ഥങ്ങളും എപ്പോഴും യേശുവിലേക്കും (ജീവിക്കുന്ന വചനം) വേദപുസ്തകത്തിലേക്കും (എഴുതപ്പെട്ട വചനം) ചൂണ്ടി കാണിക്കും. അത്തരത്തിലുള്ള മനുഷ്യരെ പിന്തുടരുകയും അത്തരം പുസ്തകങ്ങൾ മാത്രം വായിക്കുകയും ചെയ്യുക.


ദൈവ ശക്തിയുടെ ഏറ്റവും വലിയ വെളിപ്പെടുത്തൽ സൃഷ്ടിപ്പിൽ ആയിരുന്നില്ല എന്നാൽ കർത്താവായ യേശുവിൻ്റെ മരണ പുനരുത്ഥാനത്തിലായിരുന്നു , സാത്താൻ പരാജിതനായപ്പോൾ ( എ ഫെ. 1: 19, 20). മനുഷ്യ ചരിത്രത്തിൽ എക്കാലവും ചെയ്യപ്പെട്ട തിന്മകളിൽ ഏറ്റവും ഹീനമായത് യേശുവിൻ്റെ ക്രൂശീകരണമായിരുന്നു. അത് ഭൂമിയിൽ എക്കാലവും സംഭവിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല കാര്യവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും ഹീനമായ സംഭവത്തെ ഏറ്റവും നല്ലതാക്കി മാറ്റാൻ തക്കവണ്ണം ശക്തനാണ് ദൈവമെങ്കിൽ, അപ്പോൾ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തേയും അവിടുന്ന് നിങ്ങൾക്കു മഹത്വകരമായ എന്തെങ്കിലും ആക്കി മാറ്റും എന്ന് നിങ്ങൾക്കു തീർച്ചപ്പെടുത്താം ( റോമ.8:28) .


കാണപ്പെടാത്ത വിധത്തിൽ പ്രവർത്തിക്കാനാണ് ദൈവം കൂടുതൽ ഇഷ്ടപ്പെടുന്നത്, മോടിയോ , പ്രകടനമോ , കാഹളധ്വനിയോ കൂടാതെ. അതിൻ്റെ ഫലമായി , ചില കാര്യങ്ങൾ സംഭവിച്ചത് യാദൃശ്ചികമാണെന്ന് , നിങ്ങൾ ചിന്തിച്ചേക്കാം , വാസ്തവത്തിൽ അവ നിങ്ങളുടെ തന്നെ പ്രാർത്ഥനയ്ക്കോ നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്ന മറ്റുള്ളവരുടെ പ്രാർത്ഥനയ്ക്കോ ഉള്ള പ്രത്യേകമായ മറുപടി ആയിരിക്കുമ്പോൾ തന്നെ. അവിടുന്നു പ്രവർത്തിക്കുന്ന വഴികളിൽ " അവിടുന്ന് മറഞ്ഞിരിക്കുന്ന ദൈവമാകുന്നു" ( യെശ. 45:15). അവിടുത്തെ മാർഗ്ഗങ്ങൾ ഗ്രഹിക്കുക എന്നത് എത്ര അസാധ്യമായ കാര്യമാണ് (റോമ. 11:33- ലിവിംഗ്).


നിങ്ങളാലവത് ഏറ്റവും നന്നായി ചെയ്യുക - എന്നിട്ട് ശേഷമുള്ള കാര്യങ്ങൾ ദൈവത്തിനു വിട്ടുകൊടുക്കുക. നിങ്ങളെ സംബന്ധിക്കുന്ന ഓരോ കാര്യത്തിലും അവിടുന്ന് പരമാധികാരത്തോടെ മേലധികാരം നടത്തും. നിങ്ങളുടെ അബദ്ധങ്ങളും പരാജയങ്ങളും പോലും കർത്താവിനാൽ നിങ്ങളുടെ ആത്മീയ പ്രയോജനത്തിനായി തിരിക്കപ്പെടും. ഇതാണ് നാം ആരാധിക്കുന്ന ദൈവം - ഈ ഭൂമിയിലെ സകല കാര്യത്തിന്മേലും ഭരണം നടത്തുന്നവൻ . അതുകൊണ്ട് നിങ്ങൾ ചെയ്തിരിക്കാവുന്ന ഒരു അബദ്ധങ്ങളെയും കുറിച്ചുള്ള ദുഃഖത്തിൽ നിങ്ങൾ ജീവിക്കേണ്ട ആവശ്യമില്ല.അത്തരത്തിലുള്ള സങ്കടത്താൽ നിങ്ങളുടെ സന്തോഷത്തെ കൊള്ളയടിക്കുവാൻ സാത്താനെ നിങ്ങൾ അനുവദിക്കരുത്. നമ്മുടെ അബദ്ധങ്ങൾ പോലും അവിടുത്തെ മഹത്വത്തിനും നമ്മുടെ നന്മയ്ക്കും ആക്കിതീർക്കുവാൻ തക്കവണ്ണം അത്ര പരമാധികാരിയാണ് ദൈവം. നിങ്ങൾ എപ്പോഴെങ്കിലും എന്തിനെയെങ്കിലും ചൊല്ലി ദു:ഖിക്കേണ്ടതുണ്ടെങ്കിൽ അത് നിഗളത്തെയും ഏറ്റുപറയപ്പെടാത്ത പാപങ്ങളേയും കുറിച്ചു മാത്രമാണ്. സാത്താൻ ഏതുവിധേനയും നിങ്ങളുടെ കഴിഞ്ഞ കാല പാപങ്ങളെക്കുറിച്ച് നിങ്ങളെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും , നിങ്ങളെ നിരുത്സാഹം കൊണ്ട് തട്ടി താഴെയിടേണ്ടതിനാണത്. എന്നാൽ നിങ്ങൾ നിങ്ങളുടെ കഴിഞ്ഞ കാല പരാജയങ്ങളുടെ മേൽ നിരാശപ്പെടുന്നതു തsർന്നു കൊണ്ടിരുന്നാൽ ,വീണ്ടും നിങ്ങളെ മറിച്ചിടുന്നത് സാത്താന് എളുപ്പമായിരിക്കും.


തിരമാലകൾ പ്രക്ഷുബ്ധമായിരിക്കുമ്പോൾ, നിങ്ങളുടെ ദൃഷ്ടി യേശുവിൽ തന്നെ ഉറപ്പിക്കപ്പെട്ടിരിക്കണമെന്നത് പ്രാധാന്യമുള്ള കാര്യമാണ് , നിങ്ങൾക്കു ചുറ്റുമുള്ള തിരമാലകളിന്മേല്ല, പത്രൊസ് ചെയ്തതുപോലെ (മത്താ.14:30). നിങ്ങളുടെ ജോലിസ്ഥലത്തോ , അല്ലെങ്കിൽ നിങ്ങൾക്കു ചുറ്റുമോ സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾ യേശുവിനെ മാത്രം നോക്കുകയാണെങ്കിൽ , പ്രക്ഷുബ്ധമായ കടലിനു മുകളിൽ കൂടി ജയോത്സവമായി നിങ്ങൾ നടക്കും.