WFTW Body: 

യേശു പറഞ്ഞു, "പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുത്. പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നും മോഷ്ടിക്കാതെയും ഇരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സൂക്ഷിച്ചുകൊൾവിൻ - കാരണം ഇതാണ് - നിൻ്റെ നിക്ഷേപം ഉള്ളടത്ത് നിൻ്റെ ഹൃദയവും ഇരിക്കും" (മത്താ. 6:19-21). പണത്തെ സ്നേഹിക്കുന്നത് പാപമാണെന്ന് അനേകരും വിശ്വസിക്കുന്നില്ല. പണം ഉണ്ടായിരിക്കുന്നത് ഒരു പാപമല്ല, പണത്തെ സ്നേഹിക്കുന്നത് ഒരു പാപമാണ്.

ഈ കൽപ്പന നാം അനുസരിച്ചിരിക്കുന്നോ ഇല്ലയോ എന്നു മനസ്സിലാക്കാൻ വളരെ എളുപ്പമാണ്. നിങ്ങളുടെ മനസ്സ് സ്വർഗ്ഗീയ കാര്യങ്ങളെക്കാൾ അധികം ഭൗമിക കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നതെങ്കിൽ - സ്വർഗ്ഗീയ കാര്യങ്ങളെക്കാൾ അധികം ഭൗതിക ആസ്തിയെയും വസ്തുവകകളെയും കുറിച്ചാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ - നിങ്ങളുടെ ഹൃദയം ഈ ഭൂമിയിലാണ് എന്നും അതിനാൽ, നിങ്ങളുടെ നിക്ഷേപവും ഇവിടെയാണ് എന്നും ഏതാണ്ട് ഉറപ്പിക്കാം. നാം ഈ കൽപ്പന അനുസരിച്ചിരിക്കുന്നോ എന്ന് അറിയാനുള്ള വഴി നാം നമ്മോടു തന്നെ, ഈ ദിവസം നമ്മുടെ ഹൃദയം ഉറപ്പിച്ചിരിക്കുന്നത് എവിടെയാണെന്ന് ചോദിക്കുക എന്നതാണ്. നമ്മുടെ ജോലിക്കിടയ്ക്ക് (അല്ലെങ്കിൽ മറ്റെന്തെങ്കിലിനും ഇടയ്ക്ക്), ഒരു ചെറിയ സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ നാം വല്ലാതെ അസ്വസ്ഥരാണെങ്കിൽ, അല്ലെങ്കിൽ ഒരു ചെറിയ സാമ്പത്തിക ലാഭത്തിന്റെ പേരിൽ നാം ആവേശഭരിതരാണെങ്കിൽ, നമ്മുടെ നിക്ഷേപം ഈ ഭൂമിയിലാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ഞാൻ ഓർക്കുന്നു അനേക വർഷങ്ങൾക്കു മുമ്പ്, ആരോ എനിക്ക് ഒരു ചെറിയ സാമ്പത്തിക ദാനം നൽകിയപ്പോൾ, കർത്താവ് എന്നോട് ഒരു ചോദ്യം ചോദിച്ചു - "നിൻ്റെ സന്തോഷം വർദ്ധിച്ചിരിക്കുന്നോ"? പെട്ടന്ന് എനിക്ക് പാപബോധമുണ്ടായിട്ട് എനിക്ക് അല്പം പണം കിട്ടിയപ്പോൾ, എൻ്റെ സന്തോഷം വർദ്ധിച്ചു എന്നു കർത്താവിനോട് ഞാൻ ഏറ്റുപറഞ്ഞു. ഞാൻ സന്തോഷിക്കേണ്ടത് കർത്താവിൽ മാത്രമാണ് പണത്തിൽ അല്ല എന്ന് ആ ദിവസം ഞാൻ പഠിച്ചു. പണത്തിന്റെ വർദ്ധനവ് ഒരിക്കലും എൻ്റെ സന്തോഷത്തെ വർധിപ്പിക്കരുത് എന്നു ഞാൻ പഠിച്ചു. അത് എൻ്റെ സന്തോഷത്തെ വർദ്ധിപ്പിക്കുകയാണെങ്കിൽ, അത് അർത്ഥമാക്കുന്നത് എൻ്റെ സന്തോഷം പണത്തിലാണെന്നാണ്.

വേദപുസ്തകം പറയുന്നത് കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ എന്നാണ് - കർത്താവ് എപ്പോഴും അനന്യനാണ് - അതുകൊണ്ട് നിങ്ങൾ പണം നേടിയാലും നഷ്ടപ്പെട്ടാലും, കർത്താവിൽ ഉള്ള നിങ്ങളുടെ സന്തോഷം വർദ്ധിക്കുകയോ കുറയുകയോ ചെയ്യില്ല. അത് ഒരേപോലെ ആയിരിക്കണം. നിങ്ങൾക്കു കുറച്ചു പണം നഷ്ടപ്പെട്ടു എന്ന കാരണത്താൽ നിങ്ങളുടെ സന്തോഷം കുറയുന്നെങ്കിൽ, നിങ്ങളുടെ ഹൃദയം അവിടെത്തന്നെ ആയിരുന്നു എന്ന് ഏതാണ്ട് ഉറപ്പിക്കാം. നിങ്ങൾക്ക് കുറച്ചു പണം ലഭിച്ചതുകൊണ്ട് നിങ്ങളുടെ സന്തോഷം വർദ്ധിക്കുന്നെങ്കിൽ, നിങ്ങളുടെ ഹൃദയം അവിടെത്തന്നെ ആയിരുന്നെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. നാം ദൈവത്തിൽ ആശ്രയിക്കണം. നമ്മുടെ ഭൂമിയിലെ ജീവിതത്തിന് ആവശ്യമുള്ളതെല്ലാം അവിടുന്ന് നമുക്ക് നൽകും, എന്നാൽ ഈ ഭൗതിക കാര്യങ്ങളിൽ നാം നമ്മുടെ സന്തോഷം കണ്ടെത്തരുത്. ഈ ഭൗതിക കാര്യങ്ങളെ നമുക്ക് ഉപയോഗിക്കാം എന്നാൽ അവയിൽ നമ്മുടെ സന്തോഷം കണ്ടെത്തരുത്.

പണം അത്ഭുതകരമായ ഒരു ഭൃത്യനാണ് എന്നാൽ, അത് ക്രൂരനായ ഒരു യജമാനനാണ് - തീ പോലെ. നമ്മുടെ വീട്ടിൽ തീയില്ലാതെ നമുക്ക് ജീവിക്കാൻ സാധ്യമല്ല, ഉദാഹരണത്തിന് പാചകം ചെയ്യാൻ. എന്നാൽ ആ അടുപ്പിലെ തീ ഒരു യജമാനനായാൽ, അപ്പോൾ വീട് മുഴുവൻ എരിഞ്ഞമരും. അതൊരു ക്രൂരനായ യജമാനനാണ് - നിങ്ങളുടെ വീട് മുഴുവൻ കത്തിച്ചു കളയാൻ കഴിവുള്ളത് - എന്നാൽ നിങ്ങൾ അതിനെ നിയന്ത്രണ വിധേയമാക്കിയാൽ (നിങ്ങൾ സ്‌റ്റൗവിൻ്റെ നോബ് തിരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ പറയുന്നു, "ഞാൻ നിന്നെ കത്തിക്കുമ്പോഴും കെടുത്തമ്പോഴും ഞാനാണ് നിന്നെ നിയന്ത്രിക്കാൻ പോകുന്നത് ഞാനാണ് അത് തീരുമാനിക്കാൻ പോകുന്നത്. ഞാനാണ് നീയല്ല". അങ്ങനെ നിങ്ങൾ ആ ആ വീടി യജമാനനാകുന്നു), അപ്പോൾ അത് അത്ഭുതകരമായ ഒരു ഭൃത്യനാണ്. പണം അങ്ങനെ ആയിരിക്കണം നമുക്ക്. തീ ആവശ്യമുള്ളതുപോലെ, ഈ ഭൂമിയിൽ ജീവിക്കാൻ നമുക്ക് പണം ആവശ്യമാണ്, എന്നാൽ അത് നമ്മുടെ ഭൃത്യനായിരിക്കണം. നിങ്ങൾ ഇങ്ങനെ പറയണം, "പണമേ, നീ എന്നെ നിയന്ത്രിക്കാൻ പോകുന്നില്ല എന്ന് ഞാൻ തീരുമാനിക്കാൻ പോകുകയാണ്; ഞാനാണ് നിന്നെ നിയന്ത്രിക്കാൻ പോകുന്നത്. നീ എൻ്റെ മനസ്സിനെ നിയന്ത്രിച്ച് നീ എന്നെ എപ്പോഴും നിന്നെക്കുറിച്ചു ചിന്തിക്കുന്നവനാക്കുവാൻ പോകുന്നില്ല. ഞാൻ കർത്താവിനെയും സ്വർഗ്ഗീയ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കാനാണ് പോകുന്നത്. എന്നാൽ ഞാൻ നിന്നെ ഉപയോഗിക്കാൻ പോകുകയാണ്". ഇതാണ് ഒരു ആത്മീയ മനുഷ്യൻ്റെ നില.

ഒരു ഭൃത്യനായി ഉപയോഗിക്കപ്പെട്ടാൽ സ്വർണ്ണം ഒരു വളരെ നല്ല സാധനമാണ്. സ്വർഗ്ഗത്തിൽ പോലും സ്വർണ്ണമുണ്ടെന്ന് വേദപുസ്തകം പറയുന്നു! എന്നാൽ അവിടെ, നാം സ്വർണ്ണ തെരുവീഥികളെ കുറിച്ച് വായിക്കുന്നു. അതിൻ്റെ അർത്ഥം നിങ്ങൾ അതിന്മേൽ നടക്കുന്നു എന്നാണ്, അതു നിങ്ങളുടെ പാദങ്ങളുടെ കീഴിലാണ്. സ്വർഗ്ഗീയനായ ക്രിസ്ത്യാനിയും ഭൗമിക മനസ്സുള്ള ക്രിസ്ത്യാനിയും തമ്മിലുള്ള വ്യത്യാസം ഇതാണ്. സ്വർഗ്ഗീയ മനസ്സുള്ള ഒരു ക്രിസ്ത്യാനി സ്വർണത്തെ അവൻ്റെ കാൽക്കീഴിൽ ഇട്ടിരിക്കുന്നു - അത് അവനെ ഭരിക്കുന്നില്ല - എന്നാൽ ഒരു ജഡിക ക്രിസ്ത്യാനി അവൻ്റെ തലയിൽ സ്വർണ്ണം ധരിക്കുകയും എല്ലാ സമയത്തും അത് അവൻ്റെ മനസ്സിൽ ഇരിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് എല്ലാ സമയവും പണം നിങ്ങളുടെ മനസ്സിൽ ഉണ്ടെങ്കിൽ, അപ്പോൾ നിങ്ങൾ അതിനെ സ്നേഹിക്കുന്നു നിങ്ങൾ അത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. അത് ഒരു പെൺകുട്ടിയെ സ്നേഹിച്ച്, എല്ലായ്പ്പോഴും അവളെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു ആൺകുട്ടിയെ പോലെയാണ്. എല്ലായ്പ്പോഴും പണത്തെക്കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരാൾ പണവുമായി പ്രേമബന്ധത്തിലാണ്, പണസ്നേഹം സകലവിധ തിന്മകളുടെയും വേരാണ്. പണത്തെ സ്നേഹിക്കേണ്ടതിന് നിങ്ങൾ ഒരു ധനികനായിരിക്കണമെന്നില്ല. ഓരോ ഭിക്ഷക്കാരനും പണത്തെ സ്നേഹിക്കുന്നു. നിങ്ങൾ അയാൾക്ക് 50 പൈസ കൊടുത്താൽ അവർ അതിനെ പുച്ഛിക്കും. അവർ പണത്തെ സ്നേഹിക്കുകയും കൂടുതൽ ആഗ്രഹിക്കുകയും ചെയ്യുന്നു. അങ്ങനെ, സമ്പത്ത് അല്ല ഒരുവനെ പണത്തെ സ്നേഹിക്കുന്നവനാക്കി തീർക്കുന്നതാണ്. ധനവാന്മാർ പണത്തെ സ്നേഹിക്കുന്നത്രയും തന്നെ ദരിദ്രരും പണത്തെ സ്നേഹിക്കുന്നു.

നിങ്ങൾക്ക് എത്ര സമ്പത്ത് ഉണ്ടെന്നത് പരിഗണിക്കാതെ നിങ്ങൾക്കു പണസ്നേഹത്തിൽ നിന്നും സ്വതന്ത്രനായിരിക്കാൻ കഴിയും എന്നതും ഒരു വസ്തുതയാണ്. അതിനോടുള്ള നിങ്ങളുടെ മനോഭാവത്തെ കുറിച്ചുള്ളതാണ് ചോദ്യം. നിങ്ങളുടെ വീട്ടിൽ ഒരു വേലക്കാരൻ ഉണ്ടായിരിക്കുകയും, അവൻ നിങ്ങളുടെ വീട് മുഴുവൻ കയ്യടക്കുകയും ചെയ്യുകയാണെങ്കിൽ, അതു ക്രൂരതയാണ്. നിങ്ങൾക്ക് വളരെ കുറച്ചു പണം ഉണ്ടായിരിക്കുകയും(ഒരു വേലക്കാരൻ ഉള്ളതുപോലെ) എന്നാൽ അത് നിങ്ങളുടെ ഭവനത്തെ മുഴുവൻ കയ്യടക്കിയിട്ട് അതിന് നിങ്ങളുടെ ചിന്തയെ ഭരിക്കുന്നതിനു കഴിയും, മറുവശത്ത് നിങ്ങൾക്ക് അബ്രഹാമിന് ഉണ്ടായിരുന്നതുപോലെ 318 വേലക്കാർ ഉണ്ടാകാൻ കഴിയും, എങ്കിലും അവരെല്ലാവരും അവൻ്റെ വേലക്കാരായിരുന്നു അവർ അവനെ അനുസരിക്കുകയും ചെയ്തു. അബ്രാഹാമിനെ പോലെ, നിങ്ങൾക്ക് ധാരാളം പണം ഉണ്ടായിരിക്കാൻ കഴിയും, എന്നാൽ നിങ്ങൾ അതിൻ്റെ മേൽ ഭരണം നടത്തുന്നുവെങ്കിൽ, അപ്പോൾ ദൈവത്തിൻ്റെ മഹത്വത്തിനായി നിങ്ങൾക്ക് അതിനെ ഉപയോഗിക്കാൻ കഴിയും.

പണസ്നേഹം സകലവിധ ദോഷങ്ങൾക്കും കാരണമാണ്, (ധാരാളം പണം ഉണ്ടാകേണ്ട ആവശ്യമില്ല). ഈ വ്യത്യാസം മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. പണത്തെ വളരെയധികം സ്നേഹിക്കുന്ന ദരിദ്രരെ ഞാൻ കണ്ടിട്ടുണ്ട്, അതുപോലെ പണത്തെ സ്നേഹിക്കാത്ത ധനവാന്മാരെയും ഞാൻ കണ്ടിട്ടുണ്ട്. നിങ്ങൾക്ക് എത്രമാത്രം ഉണ്ടെന്നുള്ളതല്ല ചോദ്യം, എന്നാൽ നിങ്ങൾ എന്തിനെ സ്നേഹിക്കുന്നു എന്നതാണ് എന്നും ഞാൻ കണ്ടിരിക്കുന്നു. ഇതിനെക്കുറിച്ചാണ് യേശു സംസാരിച്ചുകൊണ്ടിരുന്നത്. ഉയരത്തിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് ഉറപ്പിക്കണം: സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുക. നിങ്ങളുടെ സ്നേഹബന്ധം എന്തുമായാണ് എന്ന് കണ്ടുപിടിക്കുവാൻ, നിങ്ങൾ എന്താണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്, നിങ്ങളുടെ ഹൃദയം എവിടെയാണ് എന്നീ കാര്യങ്ങൾ പരിശോധിക്കുക.

മത്തായി 6:22 ൽ യേശു തുടർന്ന് പണത്തോടുള്ള ബന്ധത്തിൽ കണ്ണിനെ കുറിച്ച് പറയുന്നു: "ശരീരത്തിൻ്റെ വിളക്ക് കണ്ണാകുന്നു;കണ്ണു ചൊവ്വുള്ളതെങ്കിൽ നിൻ്റെ ശരീരം മുഴുവൻ പ്രകാശിതമായിരിക്കും". ഇതിൻ്റെ അർത്ഥം നിങ്ങൾ പണത്തെ എങ്ങനെ നോക്കുന്നു എന്നതാണ്. നിങ്ങളുടെ കണ്ണ് ചീത്തയാണെങ്കിൽ, അത് അർത്ഥമാക്കുന്നത് നീ പണത്തെ നിങ്ങളുടെ ഭൂമിയിലെ ജീവിതത്തിന് വളരെ പ്രാധാന്യമുള്ള ഏതോ കാര്യമായി കാണുന്നതുകൊണ്ട് നിൻ്റെ ശരീരം മുഴുവൻ ഇരുട്ടുകൊണ്ട് നിറഞ്ഞിരിക്കും എന്നതാണ്. "നിന്നിലുള്ള വെളിച്ചം ഇരുട്ടായാൽ ആ ഇരുട്ട് എത്ര വലിയതാണ്" ഉപദേശങ്ങളെല്ലാം ശരിയായി ലഭിച്ചിരിക്കുന്നവർ, മറ്റുള്ളവരുടെ കണ്ണുകളിൽ നല്ല ക്രിസ്ത്യാനികളായവർ, ക്രമമായി സഭാ ശുശ്രൂഷകൾക്കു പോകുന്നവർ ഇങ്ങനെയുള്ള അനേകർ പണത്തെ വളരെയധികമായി സ്നേഹിക്കുന്നത് വളരെ ആശ്ചര്യകരമാണ്. നിർജീവ സഭാ വിഭാഗങ്ങളിലുള്ളവർ, പുതിയ നിയമ മാതൃകയിലുള്ള സഭകളിൽ ഉള്ളവരെന്ന് അവകാശപ്പെടുന്ന തങ്ങളേക്കാൾ പണസ്നേഹത്തിൽ നിന്നും സ്വതന്ത്രരാണ് എന്ന് അറിയാതെ അവർ നിർജീവസഭാ വിഭാഗങ്ങളിൽ പുച്ഛത്തോടെ നോക്കുക പോലും ചെയ്യുന്നു.

നിങ്ങൾ നിങ്ങളോടു തന്നെ ഇതുപോലെയുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ചോദിക്കുക: കുറച്ചു പണം അധികമായി കിട്ടുമ്പോൾ നിങ്ങൾ ആവേശ ഭരിതരാകാറുണ്ടോ? നിങ്ങൾക്കു പണം നഷ്‌ടപ്പെടുമ്പോൾ നിങ്ങൾ വിഷണ്ണരാകാറുണ്ടോ? , അപ്പോൾ നിങ്ങൾ പണത്തെ സ്നേഹിക്കുന്നു. നമ്മുടെ സന്തോഷം കർത്താവിൽ മാത്രമാണെങ്കിൽ, അത് ഒന്നിനാലും ബാധിക്കപ്പെടുകയില്ല. നമ്മുടെ സന്തോഷം ഭൂമിയിലെ കാര്യങ്ങളിലാണെങ്കിൽ, നമ്മുടെ വരുമാനത്തിനുള്ള മാറ്റങ്ങൾ അതിനെ ബാധിക്കും.

രണ്ട് യജമാനന്മാരെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല. "അവൻ ഒരുവനെ വെറുത്ത് മറ്റവനെ സ്നേഹിക്കും". ഇവിടെ വളരെ അടിസ്ഥാനപരമായ ഒരു കാര്യമാണ് യേശു പറയുന്നത്. ലൂക്കൊ. 14:26 ൽ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും വെറുക്കുന്നതിനെക്കുറിച്ച് യേശു സംസാരിക്കുന്നതു പോലെ തന്നെ. യേശു ഉത്പതിഷ്‌ണു ആയിരുന്നു. യേശു പറയുന്നത് നിങ്ങൾക്ക് ദൈവത്തെ സ്നേഹിക്കണമെങ്കിൽ, നിങ്ങൾ പണത്തെ വെറുക്കേണ്ടതുണ്ട് (മത്താ. 6:24). മാമ്മോൻ സൂചിപ്പിക്കുന്നത് പണം, റിയൽ എസ്റ്റേറ്റ്, സ്‌റ്റോക്‌സ് & ഷെയർ മുതലായവയാണ്. യേശു പറയുന്നത് നിങ്ങൾ ദൈവത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ അവയെയെല്ലാം വെറുക്കണം. നിങ്ങൾക്കത് ഉപയോഗിക്കാൻ കഴിയും, എന്നാൽ ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹമായിരിക്കണം പരമമായത് - സൂര്യൻ്റെ പ്രകാശം പോലെ - പകൽ വെളിച്ചത്തിൽ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുന്നതു പോലെ. പണത്തിലുള്ള നിങ്ങളുടെ താല്പര്യം ദൈവത്തോടുള്ള സ്നേഹത്തിൻ്റെ മുമ്പിൽ അപ്രത്യക്ഷമാകത്തക്ക വിധം വലിയതായിരിക്കണം ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം. നിങ്ങൾക്ക് അത് അങ്ങനെ അല്ലെങ്കിൽ, നിങ്ങൾക്കു ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല.

യേശു ഇപ്രകാരം പറയുന്നു, "നിങ്ങൾ ഒരുത്തനോട് പറ്റിച്ചേരുന്നുവെങ്കിൽ, നിങ്ങൾ മറ്റവനെ നിരസിക്കുന്നു". "ദൈവം" എന്ന വാക്കും "മാമ്മോൻ" എന്ന വാക്കും ആ വാചകത്തിൽ നിങ്ങൾ ചേർത്ത് ഇങ്ങെനെയാണ് അതു വായിക്കുന്നത്: "ദൈവത്തേയും ഭൗതിക വസ്‌തുക്കളേയും (ഭൗതികസമ്പത്ത്, പണം) കൂടെ സേവിക്കുവാൻ ആർക്കും കഴിയുകയില്ല. ഒന്നുകിൽ അവൻ പണത്തെ വെറുത്ത് ദൈവത്തെ സ്‌നേഹിക്കും അല്ലെങ്കിൽ ദൈവത്തെ വെറുത്ത് പണത്തെ സ്‌നേഹിക്കും". യേശു പറയുന്നതിൻ്റെ സൂചന, പണത്തെ സ്‌നേഹിക്കുന്ന ഏതൊരുവനും ദൈവത്തെ വെറുക്കുന്നു എന്നാണ്. ഇതു നിങ്ങൾ മുമ്പറിഞ്ഞിട്ടില്ലായിരിക്കാം, എന്നാൽ ഇപ്പോൾ നിങ്ങൾ അറിയുക. യേശു പറയുന്നത് നിങ്ങൾ പണത്തെ സ്‌നേഹിക്കുന്നെങ്കിൽ, നിങ്ങൾ ദൈവത്തെ വെറുക്കുന്നു എന്നാണ്. നിങ്ങൾ ധാരാളം പാട്ടുകൾ അവിടുത്തോട് പാടുന്നതുകൊണ്ട് നിങ്ങൾ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു ചിന്തിച്ചേക്കാം, എന്നാൽ യേശു പറയുന്നത് അതല്ല. യേശു പറയുന്നത് നിങ്ങൾ ദൈവത്തോട് പറ്റിച്ചേർന്നാൽ, നിങ്ങൾ പണത്തെ വെറുക്കും, അതുതന്നെയല്ല നിങ്ങൾ പണത്തോട് പറ്റിച്ചേർന്നാൽ, നിങ്ങൾ ദൈവത്തെ പകയ്ക്കും. നിങ്ങൾക്കു പണം ഉണ്ടായിരിക്കാനും പണം സമ്പാദിക്കാനും കഴിയും, എന്നാൽ അതിനെ സ്‌നേഹിക്കാൻ തുടങ്ങുന്ന നിമിഷം നിങ്ങൾ ദൈവത്തെ വെറുക്കാൻ തുടങ്ങുന്നു.

നിങ്ങൾക്ക് ധാരാളം പണമുണ്ടാകാൻ കഴിയുന്ന വിധം നല്ല ഒരു ജോലിയോ പൂർവ്വിക സ്വത്തോ ദൈവം തന്നെന്നിരിക്കാം, അതു നല്ലത്. എന്നാൽ നിങ്ങൾ അതിനെ സ്‌നേഹി ച്ച് അതിനോടു പറ്റിച്ചേർന്നാൽ, നിങ്ങൾ ദൈവത്തെ നിന്ദിച്ച് ദൈവത്തെ വെറുക്കുന്നു. കർത്താവിനെ വിശ്വസ്തതയോടെ സേവിക്കാൻ നമുക്ക് ആഗ്രഹമുണ്ടെങ്കിൽ, ഈ കാര്യം മനസ്സിലാക്കി ഇതിനോടു ശരിയായ ഒരു മനോഭാവം ഉണ്ടായിരിക്കേണ്ടത് നമ്മെ സംബന്ധിച്ച് വളരെ പ്രാധാന്യ മുള്ള ഒരു കാര്യമാണ്.