WFTW Body: 

യേശു തൻ്റെ മടങ്ങിവരവിനെക്കുറിച്ച് ശിഷ്യന്മാരോട് സംസാരിച്ചപ്പോൾ ഒന്നിലധികം തവണ, അവർ ഉണർന്നിരിക്കണം എന്ന് മത്തായി 24 ൽ അവിടുന്ന് ഊന്നി പറഞ്ഞു (മത്താ. 24:42, 44; 25:13). എല്ലാ സമയത്തും ആത്മീയമായി ഉണർവുള്ളവരും ഒരുക്കമുള്ളവരുമായിരിക്കുന്നതാണ് സർവ്വപ്രധാനം - പ്രവചന വസ്തുതകളെ കുറിച്ചുള്ള അറിവല്ല. മത്തായി 25 ൽ (മത്തായി 24 ലെ പ്രവചനങ്ങളെ തുടർന്നു വരുന്നത്), അവിടുത്തെ വരവിനായി ഒരുങ്ങിയിരിക്കേണ്ടതിനായി നാം ഉണർന്നും വിശ്വസ്തരായും ഇരിക്കേണ്ടതിന് നാം വിളിക്കപ്പെട്ടിരിക്കുന്ന മൂന്നു മേഖലകളെ യേശു വിശകലനം ചെയ്യുന്നു.

1. രഹസ്യ ജീവിതത്തിനുള്ള വിശ്വസ്തത

ഈ ഉപമയിൽ, യേശു 10 കന്യകമാരെ കുറിച്ച് സംസാരിക്കുന്നു (മത്താ. 25:1-13). അവരിൽ ആരും വേശ്യകൾ ആയിരുന്നില്ല എന്നത് ശ്രദ്ധിക്കുക (ആത്മീയ വ്യഭിചാരത്തിന്റെ നിർവചനത്തിനായി യാക്കോബ് 4:4 കാണുക). അവരെല്ലാവരും കന്യകമാരായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അവർക്ക് മനുഷ്യരുടെ മുമ്പാകെ ഒരു നല്ല സാക്ഷ്യമുണ്ടായിരുന്നു. അവരുടെയെല്ലാം വിളക്കുകൾ കത്തുന്നുണ്ടായിരുന്നു (മത്താ. 5:16). അവരുടെ സൽപ്രവൃത്തികൾ മറ്റുള്ളവർ കാണുന്നുണ്ടായിരുന്നു എങ്കിലും ഈ കന്യകമാരുടെ കൂട്ടത്തിൽ അഞ്ചുപേർ മാത്രമാണ് ബുദ്ധിയുള്ളവരായിരുന്നത്. എന്നാൽ തുടക്കത്തിൽ ഇത് എല്ലാവർക്കും വ്യക്തമായിരുന്നില്ല. അവരിൽ അഞ്ചുപേർ മാത്രമേ പാത്രത്തിൽ എണ്ണയും കൂടെ എടുത്തിരുന്നുള്ളൂ (മത്താ. 25:4).

ആ പാത്രത്തിൽ ഉണ്ടായിരുന്ന എണ്ണ രാത്രിയിൽ, പ്രകാശത്തെ പോലെ, ദൃശ്യമല്ലായിരുന്നു, അതുതന്നെയല്ല അത് ഈ ലോകത്തിൻ്റെ അന്ധകാരത്തിൽ മനുഷ്യർക്കു കാണാൻ കഴിയാത്ത ദൈവത്തിൻ്റെ മുമ്പാകെയുള്ള നമ്മുടെ രഹസ്യ ജീവിതത്തെക്കുറിച്ച് പറയുന്നു. നമുക്കെല്ലാവർക്കും ഒരു പാത്രമുണ്ട്. അതിൽ അല്പമെങ്കിലും എണ്ണ നമുക്കുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. തിരുവചനത്തിൽ ഉടനീളം എണ്ണയെ പരിശുദ്ധാത്മാവിന്റെ പ്രതീകമായാണ് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെ അത് സൂചിപ്പിക്കുന്നത് പരിശുദ്ധാത്മാവ് നമ്മുടെ ആത്മാവിലേക്ക് പകരുന്ന ദൈവത്തിൻ്റെ ജീവനെയാണ്. ആ ജീവൻ്റെ ബാഹ്യമായ വെളിപ്പെടുത്തലാണ് പ്രകാശം (യോഹ. 1:4). അതിൻ്റെ ആന്തരികമായ ഘടകം എണ്ണയാണ്. അനേകർ തങ്ങളുടെ പുറമേയുള്ള സാക്ഷ്യത്താൽ മാത്രം പിടിക്കപ്പെട്ടിരിക്കുന്നു. അത് അവരുടെ ഭോഷത്തമാണ്. ശോധനകളുടെയും പരീക്ഷകളുടെയും സമയത്താണ്, പുറമേയുള്ള പ്രകാശം കൊണ്ടുമാത്രം മതിയാകുകയില്ല എന്ന് നാം കണ്ടെത്തുന്നത്. നമ്മെ ജയോത്സവമായി വഹിച്ചുകൊണ്ട് പോകേണ്ടതിന് ഒരുവന് ആന്തരീകമായ ദിവ്യജീവൻ്റെ സത്ത ആവശ്യമാണ്.

"ഒരു പ്രതിസന്ധി ഘട്ടത്തിൽ നിങ്ങൾ ബലഹീനനാണെങ്കിൽ, നിങ്ങൾ യഥാർത്ഥമായി ഒരു ബലഹീനനാണ്" (സദൃശ. 24:16). ജീവിതത്തിൻ്റെ പ്രതിസന്ധികൾ നാം എത്ര ബലശാലികളാണോ അല്ലെങ്കിൽ ബലഹീനരാണോ എന്നും നമ്മെ കാണിക്കുന്നു. ഈ ഉപമയിൽ, മണവാളൻ വരുവാൻ താമസിച്ചു എന്നതായിരുന്നു പ്രതിസന്ധി. നമ്മുടെ ആത്മീയതയുടെ യാഥാർത്ഥ്യം തെളിയിക്കുന്നത് സമയമാണ്. അവസാനത്തോളം സഹിച്ചു നിൽക്കുന്ന വിശ്വാസമുള്ളവർ രക്ഷിക്കപ്പെടുന്നു. തൻ്റെ ജീവിതത്തിൽ ആന്തരീകമായ സത്തയുള്ളവനാരാണ് ഇല്ലാത്തവനാരാണ് എന്നത് തെളിയിക്കുന്നതും സമയമാണ്. പലരും വേഗത്തിൽ മുളച്ചുവന്ന വിത്തുപോലെയാണ്, എന്നാൽ അവർക്ക് ആന്തരീക ജീവനില്ല. അവരുടെ ഹൃദയങ്ങളിൽ മണ്ണിന് ആഴമില്ല (മർക്കൊ. 4:5). അതുകൊണ്ടാണ് പുതിയ വിശ്വാസികളെ അവരുടെ ആത്മീയത അല്ലെങ്കിൽ പൂർണ്ണമനസ്ഥിതിയെക്കുറിച്ച് വിലയിരുത്തുന്നത് പ്രയാസമുള്ളതായിരിക്കുന്നത്. കാത്തിരിക്കാനുള്ള സഹിഷ്ണുത നമുക്കുണ്ടെങ്കിൽ കാലം എല്ലാം വെളിപ്പെടുത്തി തരും. ക്രിസ്തുവിൻ്റെ വരവിനായി ഒരുങ്ങാനുള്ള മാർഗ്ഗം, അപ്പോൾ ദൈവത്തിൻ്റെ മുമ്പാകെ നിർമ്മലതയും വിശ്വസ്തതയുമുള്ള ഒരു ആന്തരീക ജീവൻ ഉണ്ടായിരിക്കുക എന്നതാണ് - നമുക്കു ചുറ്റുമുള്ളവർക്കു കാണാൻ കഴിയാത്ത നമ്മുടെ ചിന്തകളിലും, മനോഭാവങ്ങളിലും, ലക്ഷ്യങ്ങളിലും. ഇതു നമുക്കില്ലെങ്കിൽ, നാം ക്രിസ്തുവിൻ്റെ വരവിനു വേണ്ടി തയ്യാറാണെന്ന് ചിന്തിച്ചാൽ നാം നമ്മെ തന്നെ വഞ്ചിക്കുകയാണ്.

2. നമ്മുടെ ശുശ്രൂഷയിലുള്ള വിശ്വസ്തത

രണ്ടാമത്തെ ഉപമയിൽ ഊന്നൽ കൊടുത്തിരിക്കുന്നത് ദൈവം നമുക്ക് നൽകിയിരിക്കുന്ന താലന്തുകളുടെ വിശ്വസ്തതയോടു കൂടിയുള്ള ഉപയോഗത്തിലാണ് (മത്താ. 25:14-30). ഈ താലന്തുകൾ പ്രതിനിധാനം ചെയ്യുന്നത് ഭൗതിക സമ്പത്ത്, പണം, സ്വാഭാവിക കഴിവുകൾ, ജീവിതത്തിലുള്ള അവസരങ്ങൾ, ആത്മീയ വരങ്ങൾ തുടങ്ങിയവയാണ്. ഈ മേഖലയിൽ എല്ലാവരും തുല്യരല്ല - കാരണം നാം ഉപമയിൽ കാണുന്നത് ഒരാൾക്ക് അഞ്ച്, മറ്റൊരുവന് രണ്ട്, വേറെ ഒരുവന് ഒന്നുമാത്രം. എന്നാൽ അവർ പ്രാപിച്ചിട്ടുള്ളതിനോട് വിശ്വസ്തരായിരിക്കാൻ എല്ലാവർക്കും തുല്യസമയം ഉണ്ടായിരുന്നു. കൂടുതൽ ലഭിച്ചവനോട് കൂടുതൽ ആവശ്യപ്പെടും. അതുകൊണ്ട്, തൻ്റെ രണ്ട് നാലാക്കി പെരുക്കിയവന്, തൻ്റെ അഞ്ചു പത്താക്കി പെരുക്കിയവന് കൊടുത്ത അതേ പ്രതിഫലം ലഭിച്ചു. ഏത് വിധം ആയാലും ന്യായവിധി വീണത് തൻ്റെ താലന്ത് 'നിലത്തു' കുഴിച്ചിട്ടവന്റെ മേലാണ് (മത്താ. 25:18) അത് അവന് ദൈവം നൽകിയ താലന്ത് ദൈവത്തിനു വേണ്ടി അല്ലാതെ ലോകത്തിനു വേണ്ടി ഉപയോഗിച്ച ഒരുവനാണ്. ഞാൻ ഒന്നും പ്രാപിച്ചിട്ടില്ലെന്ന് ആർക്കുംപറയാൻഴി കഴിയില്ല - കാരണം എല്ലാവരും ദൈവത്തിൽ നിന്ന് എന്തെങ്കിലും ഒന്ന് അല്ലെങ്കിൽ മറ്റൊന്ന് പ്രാപിച്ചിരിക്കുന്നു. നാം ഈ താലന്തുകൾ എന്തിനു വേണ്ടി ഉപയോഗിക്കുന്നു എന്നതാണ് ചോദ്യം. നമുക്കു വേണ്ടി തന്നെ ഉപയോഗിക്കുന്നവ നിലത്തു കുഴിച്ചിട്ട താലന്തിന് തുല്യമാണ്. ദൈവത്തിൻ്റെ മഹത്വത്തിനുവേണ്ടി മാത്രം ഉപയോഗിച്ചവ നിത്യമായ സമ്പത്തായി എണ്ണപ്പെടും. ഈ നിലവാരത്താൽ ബഹുഭൂരിപക്ഷം. വിശ്വാസികളുടെയും ദാരിദ്ര്യം നമുക്ക് കാണാൻ കഴിയും. നമ്മുടെ മുദ്രാവാക്യം "എല്ലാം ദൈവത്തിനു വേണ്ടി സ്വയത്തിനു വേണ്ടി ഒന്നുമില്ല" എന്നതായിരിക്കണം. അപ്പോൾ ക്രിസ്തുവിൻ്റെ മടങ്ങിവരവിന് വേണ്ടി നാം ഒരുക്കമുള്ളവർ ആയിരിക്കും. നമുക്കുള്ളതെല്ലാം ഉപേക്ഷിച്ചിരിക്കുന്നില്ലെങ്കിൽ നമുക്ക് യേശുവിൻ്റെ ശിഷ്യരായിരിക്കാൻ കഴിയില്ല. ദൈവം നൽകിയ സ്വത്തുകളും വരങ്ങളും കർത്താവിന് വേണ്ടി ഉപയോഗിക്കാത്തവൻ, അവൻ ക്രിസ്തുവി ൻ്റെ മടങ്ങിവരവിന് വേണ്ടി ഒരുങ്ങിയിരിക്കുന്നു എന്ന് അവകാശപ്പെട്ടാൽ അവൻ തന്നേത്തന്നെ വഞ്ചിക്കുകയാണ്.

3. നമ്മുടെ സഹവിശ്വാസികളെ ശുശ്രൂഷിക്കുന്നതിനുള്ള വിശ്വാസം

അവസാന ഭാഗത്ത്, യേശു കൈകാര്യം ചെയ്യുന്നത് ആവശ്യത്തിൽ ഇരിക്കുന്ന നമ്മുടെ സഹവിശ്വാസികളോടുള്ള മനോഭാവത്തെയാണ് (മത്താ. 25:31-46). ആ ആവശ്യം ആത്മീയമോ ഭൗതികമോ ആകാം. ഇവിടെ നാം കാണുന്നത് ചിലർ തങ്ങ ളുടെ സഹവിശ്വാസികളെ കർത്താവിനെ എന്നവണ്ണം സേവിച്ചതുകൊണ്ട് രാജ്യം അവകാശമാക്കിയെന്നാണ്. അവരുടെ വലതു കൈ കൊണ്ടു ചെയ്തത് അവരുടെ ഇടതു കൈ അറിയാത്ത വിധം രഹസ്യത്തിൽ ആയിരുന്നു അവരുടെ സേവനം (മത്താ. 6:3). അത് അത്രയ്ക്കു രഹസ്യമായിരുന്നതിനാൽ, അവർ ചെയ്ത നമ്മയെപ്പറ്റി കർത്താവ് അവരെ ഓർമ്മപ്പെടുത്തിയപ്പോൾ അത് അവർ ഓർക്കുന്ന പോലുമില്ല! (മത്താ. 25:38).

ഒരുവന് നാം ചെയ്യുന്ന ഏതൊരു സേവനവും തനിക്കു ചെയ്യുന്ന സേവനമായി കണക്കാക്കപ്പെടുന്നു എന്നു കൂടി യേശു ഇവിടെ പഠിപ്പിച്ചു (മത്താ. 25:40). ഇവിടെ അവിടുന്ന് ഏറ്റവും ചെറിയവനെ കുറിച്ചു സംസാരിക്കുന്നു എന്നത് ശ്രദ്ധേയമാണ്, കാരണം ഏറ്റവും പ്രധാനപ്പെട്ട വിശ്വാസികളെ സേവിക്കുന്നതിനും ദരിദ്രരും നിന്ദിതരുമായവരെ അവഗണിക്കുന്നതിനുമാണ് നമ്മുടെ പ്രവണത! തങ്ങൾക്കു വേണ്ടി മാത്രം തിന്നുന്നതിലും കുടിക്കുന്നതിലും, വാങ്ങുന്നതിലും വിൽക്കുന്നതിലും, പണിയുന്നതിലും നടുന്നതിലും മാത്രം വ്യാപൃതരായിരിക്കുന്നവർ യേശു മടങ്ങി വരുമ്പോൾ തീർച്ചയായും പിന്തള്ളപ്പെടും (ലൂക്കൊ. 17:28, 34). കർത്താവിനുവേണ്ടിയുള്ള ശുശ്രൂഷയിൽ തങ്ങളുടെ സഹ വിശ്വാസികളെ സേവിക്കാനുള്ള സ്നേഹത്തോടുകൂടിയ ഒരു കരുതൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അവർ മാത്രം എടുക്കപ്പെടും. മറ്റൊരു ലേഖനഭാഗത്ത് - ഈ കൂട്ടർക്കു വിരുദ്ധമായ - മറ്റൊരുകൂട്ടം ആളുകളെ പറ്റി യേശു സംസാരിക്കുന്നു. കർത്താവിൻ്റെ നാമത്തിൽ അവർ ചെയ്തിരിക്കുന്ന എല്ലാ നല്ല പ്രവൃത്തികളെയും ഓർക്കുന്നവരാണ് ഇവർ. അവരും ന്യായാസനത്തിങ്കൽ ഉണ്ട്, അതുതന്നെയല്ല അവർ യേശുവിൻ്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കി, പ്രസംഗിച്ചു, രോഗികളെ സൗഖ്യമാക്കി തുടങ്ങിയ കാര്യങ്ങൾ അവർ കർത്താവിനെ ഓർപ്പിക്കുന്നു. എന്നാൽ അവർ കർത്താവിനാൽ തള്ളിക്കളയപ്പെട്ടു, അവർ ഈ കാര്യങ്ങൾ എല്ലാം ചെയ്തെങ്കിലും, ഒന്നാമത് വേണ്ടിയിരുന്ന കാര്യം, ദൈവത്തിൻ്റെ മുമ്പാകെ വിശുദ്ധിയുള്ള ഒരു രഹസ്യ ജീവിതത്തിൻ്റെ കുറവ് അവർക്കുണ്ടായിരുന്നു. അവർ തങ്ങളുടെ വരങ്ങളുടെ മാഹാത്മ്യത്താൽ പിടിക്കപ്പെട്ടിരുന്നു.