WFTW Body: 

പൂർണ്ണതയിലേക്ക് ആയുന്നതിനു വേണ്ടി അന്വേഷിക്കുന്നവർക്കുള്ള പ്രധാനപ്പെട്ട ഒരു ലേഖന ഭാഗമാണ് റോമർ 7:14-25 . വീണ്ടും ജനിച്ച ഒരു വിശ്വാസി എന്ന നിലയിൽ തനിക്കുണ്ടായ അനുഭവത്തെ കുറിച്ചാണ് പൗലൊസ് അവിടെ സംസാരിക്കുന്നത് , കാരണം " ഞാൻ ഉള്ളം കൊണ്ട് ദൈവത്തിൻ്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു" (റോമ.7:22) എന്ന് രക്ഷിക്കപ്പെടാത്ത ഒരാൾ പറയുകയില്ല.

പൗലൊസിൻ്റെ റോമർക്കുള്ള ലേഖനം " സുവിശേഷത്തെ രക്ഷയ്ക്കുള്ള ദൈവശക്തിയായി "(റോമ.1:16) വിശദീകരിച്ചു കൊണ്ട് ഒന്നാം അധ്യായം മുതൽ ക്രമമായി എഴുതപ്പെട്ടിരിക്കുന്നു. 3, 4, 5 അധ്യായങ്ങളിൽ വിശ്വാസത്താലുള്ള നീതീകരണത്തെ കുറിച്ചു പറഞ്ഞ ശേഷം , റോമർ 6 ൽ പൗലൊസ് പാപത്തിന്മേലുള്ള വിജയത്തെ കുറിച്ചു പറയുന്നു. അതിനു ശേഷം അധ്യായം 7 ൽ പൗലൊസ് അടുത്ത ഘട്ടത്തിലേക്കു കടക്കുന്നു. ആ സമയം തൻ്റെ ജീവിതത്തിലെ രക്ഷിക്കപ്പെടാത്ത കാലയളവിലേക്ക് അദ്ദേഹം പിൻതിരിഞ്ഞു പോകുകയല്ല. അല്ല. അദ്ദേഹം സുവിശേഷത്തെ കുറിച്ചുള്ള തൻ്റെ വിവരണം തുടരുകയാണ്. ഇപ്പോൾ പൂർണ്ണതയിലേക്ക് ആയുന്നതിൽ താൽപര്യമുള്ള ഒരു വ്യക്തി തൻ്റെ ആന്തരിക ജീവിതത്തിൽ കണ്ടെത്തുന്ന പോരാട്ടങ്ങളെ ( സംഘർഷങ്ങളെ) കുറിച്ച് അദ്ദേഹം പറയുന്നു. ഇതിനു ശേഷം അദ്ദേഹം ബോധപൂർവ്വം ദൈവ ഇഷ്ടം മാത്രം ചെയ്യുന്നതു തിരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹം വിജയം ആഗ്രഹിക്കുകയും ആവശ്യ സമയത്ത് തന്നെ സഹായത്തിനു വേണ്ട കൃപ കണ്ടെത്തുകയും ചെയ്തിരിക്കുന്നു. അപ്പോഴും അദ്ദേഹം രണ്ടു കാര്യങ്ങൾ കണ്ടെത്തുന്നു : 1. സൂക്ഷ്മതയില്ലാത്ത ഒരു നിമിഷത്തിൽ , തനിക്കു വെളിച്ചം ലഭിച്ചിട്ടുള്ള ഒരു മേഖലയിൽ പോലും ഇപ്പോഴും വീഴുന്നു (ബോധപൂർവ്വമായ പാപം ) , കൂടാതെ 2. ചിലപ്പോൾ ക്രിസ്തീയ നിലവാരത്തിൽ നിന്നു താഴെ പോയിട്ട് വീണതിനു ശേഷം മാത്രം താൻ അതു മനസ്സിലാക്കുന്നു ( - വീഴുന്നതിനു മുമ്പ് വെളിച്ചം ലഭിച്ചിട്ടില്ലാത്ത ഒരു പുതിയ മേഖല- അബോധപൂർവ്വമായ പാപം ).

തികഞ്ഞ പൂർണ്ണതയിൽ താൽപര്യമില്ലാത്ത ഒരാളിന് അത്തരം പോരാട്ടങ്ങൾ ഒന്നുമില്ല , കാരണം അയാൾ റോമർ 5 കൊണ്ടു നിർത്തിയിരിക്കുന്നു. പാപത്തിന്മേലുള്ള പൂർണ്ണ വിജയം അന്വേഷിക്കുന്ന ഒരാളാണ് ഈ പോരാട്ടം കണ്ടിട്ട് അവനോടു തന്നെ ഇപ്രകാരം പറയുന്നത് , "അയ്യോ ഞാൻ അരിഷ്ട മനുഷ്യൻ , വീണ്ടും വീണ്ടും എന്നെ ആത്മീയ മരണത്തിലേക്ക് കൊണ്ടുവരുന്ന പാപകരമായ ഈ ശരീരത്തിൽ നിന്ന് എന്നെ ആർ വിടുവിക്കും? " (റോമ.7:24).

അത്തരമൊരു സംഘർഷം തിരിച്ചറിയാത്തവർ തങ്ങളുടെ ആന്തരിക ജീവിതത്തെ കുറിച്ചു സത്യസന്ധരായിരിക്കുന്നവരല്ല. നമുക്ക് ഒരു വലിയ പ്രത്യാശ തരുന്ന ഒരു കാര്യം ഇതാണ് , നാം ഒരു ബലഹീന നിമിഷത്തിൽ വീണുപോയാലും , അതു നാം മാനസാന്തരപ്പെട്ട് ഉപേക്ഷിച്ച് ക്രിസ്തുവിനോട് അവിടുത്തെ രക്തത്തിൽ കഴുകേണമേ എന്ന് അപേക്ഷിക്കേണ്ട ഒരു പാപം ആണെങ്കിൽ പോലും , അപ്പോഴും നാം അതു ബോധപൂർവ്വം തിരഞ്ഞെടുത്തേക്കാവുന്ന ഒന്നല്ല. പിന്നീട് അതിന്മേൽ നമുക്ക് തുടർന്നുള്ള ദുഃഖം (അനുതാപം) അതു വ്യക്തമായി കാണിക്കുന്നു. നാം അത്തരം പാപകരമായ പ്രവൃത്തികൾ വെറുക്കുന്നതും അവയുടെ മേൽ ദുഃഖിക്കുന്നതും തുടരുന്നതു കൊണ്ട് ഒരു ദിവസം നമുക്ക് അവയുടെ മേൽ വിജയവും ലഭിക്കും.

റോമർ 7 ശ്രദ്ധാപൂർവ്വം വായിച്ചിട്ട് അതിന്മേൽ വെളിച്ചം തരുവാൻ ദൈവത്തോട് അപേക്ഷിക്കുക. റോമ.7:1-13 വരെയുള്ള വാക്യങ്ങൾ ന്യായപ്രമാണത്തെ നമ്മുടെ വഴികാട്ടിയാക്കുന്നതിൽ നിന്നു സ്വതന്ത്രരാകുന്നതിനെ കുറിച്ചു പറയുന്നു. ന്യായപ്രമാണത്തെക്കാൾ ഉയർന്ന ഒരു നിലവാര പ്രകാരം ജീവിക്കേണ്ടതിന് ഇപ്പോൾ നാം ക്രിസ്തുവുമായി വിവാഹിതരായിരിക്കുന്നു , എന്നാൽ ദൈവത്തിൻ്റെ കല്പനകളോട് നിയമാനുസൃതമായ ഒരു മനോഭാവത്തോടെയല്ല. നാം " അക്ഷരത്തിൻ്റെ പഴക്കത്തിലല്ല ആത്മാവിൻ്റെ പുതുക്കത്തിൽ തന്നെ സേവിക്കുന്നു"(റോമ.7:6).

തങ്ങളുടെ പോരാട്ടങ്ങളെ കുറിച്ച് സത്യസന്ധരല്ലാത്തവർക്ക് വിജയമില്ല. അത് പ്രാഥമികമായി റോമർ 7 ശരിയായി മനസ്സിലാക്കുന്നതിനെ കുറിച്ചുള്ള ഒരു ചോദ്യമല്ല , എന്നാൽ അതിലുപരി തൻ്റെ പോരാട്ടങ്ങളെ കുറിച്ച് തീർത്തും സത്യസന്ധരാണോ എന്നതാണ് ചോദ്യം. തങ്ങളുടെ ആന്തരിക പോരാട്ടങ്ങളെ കുറിച്ചു സത്യസന്ധരല്ലാത്തവരെ ഒഴിവാക്കാൻ ഞാൻ നിങ്ങളെ ഉൽസാഹിപ്പിക്കുന്നു - കാരണം അവർ കപട ഭക്തരാണ്. നിങ്ങൾ വിവേചിച്ചറിയുന്നവരായിരിക്കണം . പാമ്പിനെ പോലെ ബുദ്ധിയുള്ളവരും പ്രാവിനെ പോലെ നിരുപദ്രവകാരികളും ( നിഷ്കളങ്കരും) ആയിരിക്കുക. ദൈവം നിങ്ങളിൽ നിന്ന് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാന കാര്യം സത്യസന്ധതയാണെന്ന് ഓർക്കുക. നിർമ്മലതയിലേക്കുള്ള ഒന്നാമത്തെ പടി ( ചുവട് ) അതാണ്.