ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   ശിഷ്യന്‍
WFTW Body: 

1960 ല്‍പരം വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ നിങ്ങള്‍ പാലസ്‌തീനില്‍ ആയിരുന്നു എന്നും 'നസ്രായനായ യേശു' എന്നൊരാളിന്റെ ശുശ്രൂഷയെക്കുറിച്ചും അദ്ദേഹം രോഗികളെ സൌഖ്യമാക്കുന്നു എന്നും നിങ്ങള്‍ കേട്ടു എന്ന്‌ സങ്കല്‌പിക്കുക. നിങ്ങള്‍ ഇതിനുമുമ്പ്‌ അവനെ നേരിട്ട്‌ കണ്ടിട്ടില്ലാതിരിക്കെ ജരുശലേമില്‍ നിങ്ങള്‍ രോഗശാന്തി ശൂശ്രൂഷയില്‍ പങ്കെടുക്കുന്ന ഒരു വലിയജനക്കൂട്ടത്തെ കണ്ട്‌ നിങ്ങള്‍ തല്‌പരനാകുന്നു. അത്‌ നടത്തുന്നത്‌ 'യേശു' എന്നു വിളിക്കപ്പെടുന്ന ഒരു പ്രാസംഗികനാണെന്നും നിങ്ങള്‍ കാണുന്നു.

നിങ്ങള്‍ അടുത്തു ചെന്നപ്പോള്‍ നിങ്ങള്‍ കാണുന്നത്‌ വേദിയില്‍ യേശു (പ്രാസംഗികന്‍) വിനോടൊപ്പം പീലാത്തോസ്‌, ഹെരോദാവ്‌, ഹന്നാസ്‌ കയ്യാഫാവ്‌ തുടങ്ങിയവരും ആസനസ്ഥരായിരിക്കുന്നതാണ-്‌. അപ്പോള്‍ യേശു മുന്നോട്ടു വന്ന്‌ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പറയുകയാണ്‌. പാലസ്‌തീനിലെ മഹാന്മാരും പ്രമുഖരുമായ 2 ഭരണാധികാരികളുടെ സാന്നിദ്ധ്യം കൊണ്ട്‌ ആ ദിവസം അവര്‍ എത്ര ബഹുമാനിക്കപ്പെട്ടിരിക്കുന്നു. വളരെ ആദരണീയരായ ഹെരോദോവും,പീലാത്തോസും അനുഗ്രഹപൂര്‍വ്വം തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട്‌ നമ്മുടെ യോഗത്തെ മാനിക്കുവാനായി വന്നിട്ടുണ്ട്‌. തന്നെയുമല്ല"ദൈവത്തിന്റെ 2 വലിയദാസന്മാര്‍, റൈറ്റ്‌ റെവറണ്ട്‌ ഹന്നാസും കയ്യാഫാവും കൂടെ ഈ യോഗത്തെ അനുഗ്രഹിക്കാനായി വന്നിട്ടുണ്ട്‌.

അനന്തരം 'യേശു' യൂദാ ഇസ്‌കര്യോത്താവിനെ ശുശ്രൂഷയുടെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച്‌ ഏതാനും വാക്കുകള്‍ സംസാരിക്കാനായി ക്ഷണിക്കുന്നു. ശുശ്രൂഷയുടെ എല്ലാ ആവശ്യങ്ങളും നേരിടേണ്ടതിന്‌ പതിനായിര കണക്കിന്‌ ദിനാറുകള്‍ വേണ്ടി വരുമെന്നതിനെക്കുറിച്ച്‌ യൂദാ സംസാരിക്കുന്നു. 1000 ദിനാറുകളില്‍ കൂടുതല്‍ സംഭാവന ചെയ്യുന്നവര്‍ക്ക്‌ വേണ്ടി പ്രത്യേക ഫാറങ്ങള്‍ വാതില്‍ കാവല്‍ക്കാരുടെ കയ്യില്‍ ഉണ്ട്‌. ഇങ്ങനെയുളളവര്‍ക്കുവേണ്ടി യേശു പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന്‌ വാക്കു പറഞ്ഞിട്ടുണ്ട്‌ എന്നു കൂടി യൂദാ പറഞ്ഞു (അവന്‍ വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന കാര്യം പ്രസക്തമല്ല - എല്ലാ ധനികരായ ആളുകള്‍ക്കും സ്വാഗതം, എത്രയും കൂടുതല്‍ ധനികരാണോ അത്രയും നല്ലത്‌) അപ്പോള്‍ ഹെരോദാവ്‌ എഴുന്നേറ്റ്‌ ഈ ശുശ്രൂഷയ്ക്ക്‌ വേണ്ടി സംഭാവന ചെയ്യുന്ന എല്ലാവര്‍ക്കും നികുതി ഇളവ്‌ ചെയ്‌തു കൊടുക്കുമെന്ന്‌ അറിയിക്കുന്നു. അതിനുശേഷം പിരിവ്‌ ശേഖരിക്കുന്നു. അപ്പോള്‍ യേശു ചുരുക്കമായി ഒരു സന്ദേശം നല്‍കുന്നു, ലളിതമനസ്‌കരായ ആളുകളെ അത്ഭുതപ്പെടുത്തുന്ന ചില അതിശയങ്ങള്‍ യേശു ചെയ്‌തു കാണിക്കുന്നു, ഏതാനും രോഗികളെയും അവന്‍ സൌഖ്യമാക്കുന്നു. അതിനുശേഷം മറ്റാര്‍ക്കെങ്കിലും തന്നെ കണ്ടുമുട്ടാന്‍ കഴിയുന്നതിനു മുന്‍പ്‌, ഹെരോദാവ്‌, പീലാത്തോസ്‌, ഹന്നാസ്‌, കയ്യാഫാവ്‌, യൂദാ ഇസ്‌കര്യോത്താവ്‌ (പണസഞ്ചികളുമായി) എന്നിവരൊടൊപ്പം റോമന്‍ രഥത്തില്‍ കയറി യേശു യെരുശലേമിലുളള ആര്‍ച്ച്‌ ബിഷപ്പിന്റെ കൊട്ടാരത്തിലേയ്ക്ക്‌ അവരുടെ കൂടെ വിരുന്നില്‍ പങ്കെടുക്കാനായി പോകുന്നു.

എന്നായാലും, ഇതിന്റെ എല്ലാം ഒടുവില്‍, നിങ്ങള്‍ പുതുയതായി രക്ഷിക്കപ്പെട്ട ഒരുവനാണെങ്കില്‍ പോലും, നിങ്ങള്‍ക്കുളള ചെറിയ വിവേചനവും പരിചയവും കൊണ്ട്‌ തന്നെ നിങ്ങള്‍ക്ക്‌ അല്‌പം അസ്വസ്ഥത തോന്നും തന്റെ അപ്പോസ്‌തലന്മാരായ മത്തായി, പത്രോസ്‌, യോഹന്നാന്‍ തുടങ്ങിയവരില്‍ നിന്നും നിങ്ങള്‍ കേട്ടിരിക്കുന്ന യേശുവിനെക്കുറിച്ചുളള വിവരങ്ങളുമായി നിങ്ങള്‍ കണ്ട മേല്‍ പറഞ്ഞ കാര്യങ്ങള്‍ യോജിക്കുന്നില്ല.

എന്നു വരികിലും സാത്താന്‍ നിങ്ങളുടെ അടുത്തുണ്ട്‌. നിങ്ങളുടെ കാതില്‍ മന്ത്രിക്കുവാന്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, വിധിക്കരുത്‌. " (മത്താ 7 : 1) എന്നാല്‍ നിങ്ങള്‍ അവനോടു പറയുക ഇങ്ങനെയും കൂടി എഴുതിയിരിക്കുന്നു, കളള പ്രവാചകന്‍മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുകയാല്‍ ഏത്‌ ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുളളവയോ എന്ന്‌ ശോധന ചെയ്‌ വിന്‍( 1 യോഹ 4:1) ഒടുക്കം നിങ്ങള്‍ ഒരു നിഗമനത്തിലെത്തിചേരുന്നു. "ഇതു ഞാന്‍ കേട്ടിട്ടുളള യേശു അല്ല ഇത്‌ തീര്‍ച്ചയായും മറ്റൊരേശുവാണ്‌ (2കൊരി 11.4) നിങ്ങള്‍ ശരിയുമാണ്‌ അത്‌ മറ്റൊരു യേശുവായിരുന്നു. ആ നിഗമനത്തിലേയ്ക്ക്‌ നിങ്ങള്‍ എങ്ങനെയാണ്‌ വന്നത്‌? കാരണം നിങ്ങളിലുളള അഭിഷേകം നിങ്ങളോട്‌ താഴെ പറയുന്ന വസ്‌തുതകള്‍ പറഞ്ഞു തന്നു. (1 യോഹ 2:19, 20, 27)

(1) യഥാര്‍ത്ഥ യേശു തന്റെ ശുശ്രൂഷകള്‍ക്കുവേണ്ടി ഈ ലോകത്തിലെ ഏതെങ്കിലും ഭരണാധികാരികളില്‍ നിന്ന്‌ ശുപാര്‍ശ അന്വേഷിക്കുകയോ വീണ്ടും ജനിക്കാത്ത മതനേതാക്കന്മാരില്‍ നിന്ന്‌ ശുപാര്‍ശ തേടുകയോ ചെയ്യുകയില്ല. അവരെ ആരെയെങ്കിലും മുഖസ്‌തുതി പറഞ്ഞ്‌ പുകഴ്‌ത്തുകയും ഇല്ല. ഒരിക്കല്‍ ഒരു ബിഷപ്പ്‌ യേശുവിന്റെ അടുത്ത്‌ വന്നപ്പോള്‍ യേശു അവനോട്‌ നീ വീണ്ടും ജനിക്കേണ്ട ആവശ്യമുണ്ട്‌ എന്നു പറഞ്ഞു (യോഹ 3: 1-10) യേശു ഹെരോദാ രാജാവിനെ ഒരു കുറുക്കന്‍ എന്നു വിളിച്ചു (ലൂക്കോ 13: 31, 32 ) തന്നെയുമല്ല അവനെ കണ്ടുമുട്ടിയപ്പോള്‍ അവനോട്‌ സംസാരിക്കാന്‍ പോലും യേശു കൂട്ടാക്കിയില്ല. (ലൂക്കോ 23: 8, 9).

(2) യഥാര്‍ത്ഥ യേശു ഒരിക്കലും ആരോടും തന്റെ ശുശ്രൂഷയ്ക്കുവേണ്ടി പണം ആവശ്യപ്പെടുകയില്ല. അവന്‍ തന്റെ ആവശ്യങ്ങള്‍ അവന്റെ പിതാവിനോടു മാത്രം അറിയിച്ചു. അപ്പോള്‍ പിതാവ്‌ ആളുകളെ അല്ലെങ്കില്‍ മത്സ്യത്തെപോലും (ഒരവസരത്തില്‍) ഇളക്കി യേശുവിന്റെ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി കൊടുപ്പിച്ചു(ലൂക്കോ 8: 1-3,മത്താ 17: 27).

(3) യഥാര്‍ത്ഥ യേശു ഒരിക്കലും തന്റെ പ്രാര്‍ത്ഥനകളെ ഒരു വിലയ്ക്കും വില്‍ക്കുകയില്ല. മന്ത്രവാദിയായ ശമര്യാക്കാരന്‍ ശീമോന്‍ ഒരിക്കല്‍ പത്രോസിന്റെ പ്രാര്‍ത്ഥനയ്ക്ക്‌ പണം വാഗ്‌ദാനം ചെയ്‌തു. എന്നാല്‍ ദൈവിക ദാനങ്ങളെ വിലകൊടുത്ത്‌ വാങ്ങിക്കാമെന്ന്‌ ചിന്തിക്കത്തക്കവിധമുളള അവന്റെ ദുഷ്‌ടതയെ പത്രോസ്‌ ശാസിച്ചു.( അപ്പോ 8 : 18-23)ശീമോന്‍ പെട്ടെന്നു തന്നെ മാനസാന്തരപ്പെട്ടു. എന്നാല്‍ അവന്റെ മാനസാന്തരപ്പെടാത്ത അനുഗാമികള്‍ നൂറ്റാണ്ടുകളായി ധാരാളം ഉണ്ട്‌. റോമന്‍ കത്തോലിക്ക പോപ്പുമാര്‍(ശിമോനെ ശാസിച്ച പത്രോസിന്റെ അനന്തരാവകാശികള്‍ എന്ന്‌ അവകാശപ്പെടുന്നവര്‍) എപ്പോഴും അവരുടെ പ്രാര്‍ത്ഥനകളെ പണത്തിനു വിറ്റിട്ടുണ്ട്‌. മാര്‍ട്ടിന്‍ ലൂഥന്‍ തന്റെ സമയത്ത്‌ ഈ തി•യ്ക്കെതിരെ പത്രോസിനെപോലെ നിന്നു. എന്നാല്‍ ലൂഥറിന്റെ പിന്‍ഗാമികള്‍ (ഇന്നത്തെ പ്രൊട്ടസ്റ്റന്റുകാര്‍) വീണ്ടും അവരുടെ പ്രാര്‍ത്ഥനകളെയും പ്രവചനങ്ങളെയും പണത്തിനു വില്‍ക്കുന്ന കാര്യത്തിലേയ്ക്ക്‌ മടങ്ങിപോയി. അതിശയമെന്നു പറയട്ടെ ശീമോനെപ്പോലെ അനേകര്‍ അതിനുവേണ്ടി കൊടുക്കുവാന്‍ മനസ്സുളളവരാണ്‌.

യേശു പ്രത്യേകമായി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌, അവസാന നാളുകളിലെ വഞ്ചന, കഴിയുമെങ്കില്‍ വൃതന്മാരെപ്പോലും തെറ്റിച്ചു കളയത്തക്കവിധം നിഗൂഢമായിരിക്കും - പ്രത്യേകിച്ച്‌ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും (മത്താ 24: 24) ഈ കാലത്ത്‌ വൃതന്മാര്‍ വളരെ ശ്രദ്ധയോടെ കരുതിയിരിക്കയും പരിശോധിക്കുകയും ചെയ്യേണ്ട ഏതെങ്കിലും ശുശ്രൂഷ ഉണ്ടെങ്കില്‍ അത്‌ അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശുശ്രൂഷയാണ്‌. ആരെങ്കിലും യേശു തന്റെ മുറിയില്‍ തന്നോടു സംസാരിക്കാന്‍ വന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കരുതെന്ന്‌ യേശു നമ്മോടു പറഞ്ഞു. (മത്താ 24 : 26 കാണുക) യേശുവിന്റെ ഉയിര്‍ത്തെഴുന്നേറ്റ ശരീരം തന്റെ സ്വര്‍ഗ്ഗാരോഹണം മുതല്‍ ഇതുവരെയുളള(1900 ല്‍ കൂടുതല്‍) വര്‍ഷങ്ങളില്‍ ഒരിക്കലും തന്റെ പിതാവിന്റെ വലത്തുഭാഗം വിട്ട്‌ പോന്നിട്ടില്ല. പൌലോസും സ്‌തെഫാനോസും അവനെ കണ്ടത്‌ അവിടെയാണ്‌(അപ്പോ: 7:55, 9:3) യോഹന്നാന്‍ പോലും പത്‌മോസില്‍ യേശുവിന്റെ ഭൌതിക ശരീരം കണ്ടില്ല. എന്നാല്‍ യേശുവിനെ പ്രതിനിധീകരിക്കുന്ന ചില പ്രതീകങ്ങള്‍ മാത്രം. (വെളി 1 : 13 -16) യേശു സ്വര്‍ഗ്ഗം വിടുന്നത്‌ അത്‌ തന്റെ ഭൂമിയിലേക്കുളള രണ്ടാം വരവിനുവേണ്ടി മാത്രമായിരിക്കും.

അതുകോണ്ട്‌ ഇന്ന്‌ യേശു അവരുടെ മുറിയില്‍ വന്നു എന്ന്‌ അവര്‍ പറഞ്ഞാല്‍ അവരെ വിശ്വസിക്കരുത്‌.

എളുപ്പത്തില്‍ കബളിപ്പിക്കപ്പെടാവുന്ന വിശ്വാസികളുടെ ഇടയില്‍ നിങ്ങള്‍ ജീവിക്കുമ്പോള്‍ നാം വിവേചനമില്ലാതെ തുടരരുത്‌. ദൈവത്തിന്റെ വചനം ഈ അന്ത്യ നാളുകളില്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും വ്യക്തമായ വെളിച്ചം തരുന്നു. നാം ആ വെളിച്ചത്തെ മാത്രം അനുഗമിച്ചാല്‍, നാം ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല.