ലേഖകൻ :   സാക് പുന്നൻ
WFTW Body: 

യോശുവാ 1: 1-2 പറയുന്നു , " യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂൻ്റെ മകനായ യോശുവയോട് അരുളിച്ചെയ്തത് എൻ്റെ ദാസനായ മോശെ മരിച്ചു. ആകയാൽ നീയും ഈ ജനമൊക്കെയും എഴുന്നേറ്റ് യോർദ്ദാനക്കരെ പോകുവിൻ" മോശെക്കു ശേഷം നേതാവായിരിക്കുവാൻ യോശുവയെ ഉയർത്തി നിയമിച്ചാക്കിയത് ദൈവം തന്നെയാണ്. ദൈവം തന്നെ ആ സ്ഥാനത്തേക്കു നമ്മെ നിയമിക്കുന്നില്ലെങ്കിൽ നേതൃത്വം ഫലപ്രദമായി പ്രയോഗിക്കുവാൻ കഴിയുകയില്ല. യഹോവ യോശുവയോടു പറഞ്ഞത് അവൻ്റെ ഉള്ളം കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും അവർക്കു നൽകപ്പെട്ടിരിക്കുന്നു. (വാക്യം 3) , അവൻ്റെ ജീവ കാലത്ത് ഒരിക്കലും ഒരു മനുഷ്യനും അവൻ്റെ നേരേ നിൽക്കുകയുമില്ല എന്നാണ് (വാക്യം 5) . ഇന്ന് റോമർ 6:14 ൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന പുതിയ നിയമ വാഗ്ദാനത്തിനു പ്രതീകാത്മകമായിട്ടുള്ളതാണ് " നിങ്ങൾ കൃപയ്ക്ക് അധീനരാകയാൽ ഒരു പാപത്തിനും നിങ്ങളുടെ മേൽ കർതൃത്വം നടത്താൻ കഴിയുകയില്ല" കഴിഞ്ഞ നാളുകളിൽ കനാൻ ദേശം അനേകം മല്ലന്മാരാൽ ഭരിക്കപ്പെട്ടിരുന്നു. എന്നാൽ അവരെല്ലാം പരാജിതരാകും . ഒരൊറ്റ പാപത്തിനു പോലും (അതെത്ര ശക്തമായാലും) നമ്മെ ജയിക്കുവാൻ കഴിയുകയില്ല . അതാണ് നമുക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ ഹിതം. എന്നാൽ യോശുവയ്ക്ക് വാസ്തവത്തിൽ അവൻ്റെ കാൽ ഒരു പ്രദേശത്ത് ചവിട്ടിയിട്ട് യഹോവയുടെ നാമത്തിൽ അത് അവകാശപ്പെടേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പോൾ മാത്രമെ അത് അവൻ്റേത് ആകുകയുള്ളൂ . നമ്മുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ് . നാം നമ്മുടെ പൂർവ്വാർജ്ജിത സ്വത്ത് വിശ്വാസത്താൽ അവകാശപ്പെടേണം. ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നാം നമ്മുടേതായി മുറുകെ പിടിച്ചില്ലെങ്കിൽ , നമ്മുടെ ജീവിതങ്ങളിൽ അവ ഒരിക്കലും നിറവേറപ്പെടില്ല.

പൗലൊസ് സുവിശേഷത്തിലുള്ള തൻ്റെ അവകാശങ്ങൾ യേശുവിൻ്റെ നാമത്തിൽ അവകാശമാക്കി , അതിൻ്റെ ഫലമായി മഹത്വകരമായൊരു ജീവിതത്തിലേക്കു വന്നു. 2 കൊരി. 2:14 ൽ അദ്ദേഹം പറയുന്നു , " എല്ലായ്പോഴും തങ്ങളെ ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം " "എല്ലായ്പ്പോഴും ജയോത്സവത്തിൽ " എന്നത് പൗലൊസിൻ്റെ വിജയഗാഥ ആയിരുന്നു - അതു നമ്മുടെയും ഗാനമായി തീരാൻ കഴിയും എന്നാൽ അധികം ക്രിസ്ത്യാനികളും ഒരിക്കലും ഈ ജയ ജീവിതത്തിലേക്കു കടക്കുന്നില്ല . 600000 യിസ്രായേല്യർ ഈജിപ്തിൽ നിന്നു പുറത്തു വന്നു ; എന്നാൽ അവരിൽ രണ്ടു പേർ മാത്രം - യോശുവയും കാലേബും - കനാനിൽ പ്രവേശിച്ചു . ക്രിസ്ത്യാനികളുടെ ഏതാണ്ട് അതേ അനുപാതം ( 600,000 ൽ 2) മാത്രമാണ് ഇന്നും ജയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത് . യോശുവയും കാലേബും വാഗ്ദത്ത ദേശത്തു പ്രവേശിച്ചത് അവർക്ക് ഈ മനോഭാവം ഉണ്ടായിരുന്നതുകൊണ്ടാണ് : " അതു കൈവശപ്പെടുത്താൻ ദൈവം നമ്മോടു പറഞ്ഞിട്ടുണ്ടെങ്കിൽ നമുക്കതു ചെയ്യാൻ കഴിയും". അതാണ് വിശ്വാസം. വിശ്വാസം ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെ മാത്രമാണ് കണക്കാക്കുന്നത് അല്ലാതെ ഒരിക്കലും നാം നേരിടുന്ന പ്രയാസങ്ങളെ അല്ല . മറ്റുള്ള യിസ്രായേല്യർ പറഞ്ഞു " ഇത് അസാധ്യമാണ് . അവിടെയുള്ള മല്ലന്മാർ അതികായന്മാരും ശക്തിശാലികളുമാണ് ". ഇന്നു ക്രിസ്ത്യാനികൾക്കും തോന്നുന്നത് കോപത്തെയും കണ്ണുകൾ കൊണ്ടു മോഹിക്കുന്നതിനെയും ജയിക്കുന്നത് അസാധ്യമാണ് , കാരണം ഈ മോഹങ്ങൾ ശക്തിയുള്ളതും വളരെ കാലമായി അവരെ ഭരിച്ചു കൊണ്ടിരിക്കുന്നതുമാണ് എന്നാണ്. അങ്ങനെയുള്ള വിശ്വാസികൾ അവരുടെ ജീവിതകാലം മുഴുവൻ പരാജിതരായി തുടരുകയും (ആത്മീയമായി പറഞ്ഞാൽ ) മരുഭൂമിയിൽ പട്ടു പോകുകയും ചെയ്യുന്നു.

"ഞാൻ നിന്നോടു കൂടെ ഉണ്ട്". എന്നു യഹോവ യോശുവയ്ക്ക് ഉറപ്പു കൊടുത്തു. ഇതുകൊണ്ടാണ് ഒരു മനുഷ്യനും യോശുവയുടെ നേരെ നിൽക്കാൻ കഴിയാതിരുന്നത് . ഏതെങ്കിലും ഉപദേശം വിശ്വസിക്കുന്നതിലൂടെയോ അല്ലെങ്കിൽ ചില പരിചയങ്ങൾ ഉള്ളതിലൂടെയോ നാം പാപത്തെ ജയിക്കുന്നില്ല. ഇല്ല. പരിശുദ്ധാത്മാവിലൂടെ , നമ്മോടു കൂടെയുള്ള കർത്താവിൻ്റെ നിരന്തരമായ സാന്നിധ്യത്തിനു മാത്രമെ നമ്മെ ജയിക്കാൻ കഴിവുള്ളവരാക്കി തീർക്കുവാൻ സാധിക്കൂ. ദൈവം , തനിക്കു പിൻ താങ്ങുവാനും ഉത്തരവാദിത്തങ്ങൾ ഭരമേൽപ്പിക്കുവാനും കഴിയുന്ന , തങ്ങളുടെ ഹൃദയങ്ങൾ ശുദ്ധമായിട്ടുള്ള അത്തരം നേതാക്കന്മാർക്കു വേണ്ടി ഇന്നത്തെ ക്രിസ്തീയ ഗോളത്തിൽ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. യഹോവ യോശുവയോടു പറഞ്ഞു : " ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക. ദീർഘനാളുകളായി തങ്ങളുടെ ശത്രുക്കളാൽ ഭരിക്കപ്പെട്ടിരുന്ന ഈ ദേശം കൈവശമാക്കുവാൻ , നീ ഈ ജനത്തെ നയിക്കും " (വാക്യം 6). നാം ഒരു പാപത്തെയും ഭയപ്പെടേണ്ടതില്ല. നാം പുറപ്പെട്ടു പോയി ദൈവ ജനത്തെ , തങ്ങളുടെ ശരീരങ്ങളിലുള്ള പാപത്തെ ജയിക്കുവാൻ പ്രാപ്തരാക്കേണ്ടതുണ്ട് - വർഷങ്ങളായി പാപത്താൽ ഭരിക്കപ്പെട്ടിരുന്ന ശരീരങ്ങളെ . അവരെ വിശ്വാസത്തിലേക്കും രണ്ടു സ്റ്റാനങ്ങളിലേക്കും കൊണ്ടുവരിക മാത്രം ചെയ്താൽ പോരാ - വാതിൽ കട്ടളയ്ക്കൽ രക്തം പുരട്ടുന്നത് , ചെങ്കടൽ കടക്കുന്നത് , മേഘങ്ങളാൽ പൊതിയപ്പെടുന്നത് . അതു കേവലം തുടക്കം മാത്രമാണ്. അത് നേഴ്സറി പാഠങ്ങൾ മാത്രമാണ്. നേഴ്സറി ക്ലാസ്സിലെ പരീക്ഷ ഒരു തവണ പാസ്സായതു കൊണ്ടു മാത്രം നമ്മുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം നാം നിർത്തുമോ ? ഇല്ല എന്നാൽ ക്രിസ്തീയ ഗോളത്തിൽ അതാണു സംഭവിക്കുന്നത് .

മേഘസ്തംഭം - പരിശുദ്ധാത്മ സ്നാനം - അവരെ വാഗ്ദത്ത ദേശത്തേക്കു നയിക്കുന്നു . അവർ 2 വർഷത്തിനുള്ളിൽ അകത്തു പ്രവേശിക്കേണ്ടതായിരുന്നു , എന്നാൽ അവർ 40 വർഷത്തേക്ക് പ്രവേശിച്ചില്ല , കാരണം അവരുടെ നേതാക്കൾ അവിശ്വാസികളായിരുന്നു. " വിശ്വാസം കേൾവിയാൽ വരുന്നു " (റോമർ 10:17). സഭാ യോഗങ്ങളിൽ ഈ സത്യം പഠിപ്പിക്കുന്നില്ലെങ്കിൽ , അവർക്കെങ്ങനെ വിശ്വസിക്കാൻ കഴിയും? അപ്പോൾ പിന്നെ അവർക്കെങ്ങനെ പാപത്തെ ജയിക്കാൻ കഴിയും?

യഹോവ യോശുവയോട് അരുളി ചെയ്തു : " നല്ല ഉറപ്പും ധൈര്യവും ഉള്ളവനായിരുന്ന് ദൈവ വചനത്തിൽ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കുന്നതിൽ ശ്രദ്ധയുള്ളവനായിരിക്കുക. അതു വിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത് " ( 1:7). " പാപം നിങ്ങളുടെ മേൽ കർതൃത്വം നടത്തുകയില്ലെന്നു " ദൈവ വചനം പറയുന്നെങ്കിൽ , അതു വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുക . ഇടത്തോട്ടോ വലത്തോട്ടോ മാറരുത് . അതിൻ്റെ അർത്ഥം : ആ വാഗ്ദത്തത്തിൻ്റെ വിസ്താരം കുറയ്ക്കരുത് എന്നാണ്. ചില പാപങ്ങൾ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് അതിനെ ചെറുതാക്കരുത്. അതേ സമയം തന്നെ , അതു പറയുന്നതിനെക്കാൾ അധികം ആക്കുകയും അരുത്. ഈ ഭൂമിയിൽ വച്ച് നമുക്കു ക്രിസ്തുവിനെ പോലെ പൂർണ്ണരാകാൻ കഴിയും എന്നു പറയരുത്. ഈ ഭൂമിയിൽ നമുക്കു പാപരഹിത പൂർണ്ണതയുള്ളവരാകാൻ കഴിയില്ല. അതല്ല ആ വാഗ്ദത്തം പറയുന്നത് പാപം എന്നു നമുക്കറിയാവുന്നവയുടെ മേൽ ഉള്ള വിജയത്തെ മാത്രമാണ് അതു സൂചിപ്പിക്കുന്നത് ( ബോധപൂർവ്വമായ പാപം ). നമുക്കു തീർത്തും ക്രിസ്തുവിനെപ്പോലെ ആകാൻ കഴിയുന്നത് അവിടുന്നു മടങ്ങി വരുമ്പോൾ മാത്രമാണ് . 1 യോഹന്നാൻ 3:2 ഈ കാര്യത്തിൽ വളരെ വ്യക്തമാണ്. അതു കൊണ്ട് തിരുവചനത്തിനപ്പുറത്തേക്കു നമുക്കു പോകാതിരിക്കാം , അതുപോലെ തിരുവചനം വാഗ്ദാനം ചെയ്യുന്നതിനെക്കാൾ കുറവായി നമുക്കു വിശ്വസിക്കാതെയുമിരിക്കാം.