ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ഈ പുതിയ നിയമ യുഗത്തില്‍,നമ്മുടെ കര്‍ത്താവ് "ഓരോ സ്ഥലത്തും ഒരു നിര്‍മ്മല സാക്ഷ്യം " ആഗ്രഹിക്കുന്നു - മലാഖി 1:11 ല്‍ പ്രവചിച്ചിട്ടുളളതു പോലെ കിഴക്കു മുതല്‍ പടിഞ്ഞാറുവരെയുളള എല്ലാ രാജ്യങ്ങളിലും. 1975ല്‍ അവിടുന്ന് ബാംഗ്ലൂരിലുളള ഞങ്ങളുടെ സഭ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്കു പിന്‍തുടരുവാനുളള ഒരു ലക്ഷ്യമായി കര്‍ത്താവു തന്ന ഒരു വചനമാണിത്. ആത്മീയമായി മനസ്സുളള ഒരു സഭയില്‍ സംബന്ധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതു തടയുക എന്നതിനെക്കാള്‍ അതിനെ ദൂഷിതമാക്കുക എന്നതാണ് സാത്താന്‍റെ മുഖ്യലക്ഷ്യം. വാസ്തവത്തില്‍ അനേകം ആളുകള്‍ അങ്ങനെയുളള ഒരു സഭയില്‍ ചേരുന്നതിനെ അനുവദിക്കുക എന്നത് സാത്താന്‍റെ ഉദ്ദേശ്യത്തോടു വളരെ നന്നായി ചേര്‍ന്നു പോകാവുന്ന ഒരു കാര്യമാണ്, കാരണം ആ സഭയിലേക്കു നുഴഞ്ഞു കയറുന്ന ജഡികരായ വിശ്വാസികളിലൂടെ വളരെ എളുപ്പത്തില്‍ അതിനെ മലിനമാക്കുവാനും അതിന്‍റെ സാക്ഷ്യത്തെ കളങ്കപ്പെടുത്താനും അവനുകഴിയും.

ഏതു സഭയെയും കര്‍ത്താവിനുവേണ്ടി നിര്‍മ്മലമായി സൂക്ഷിക്കുക എന്നത് ഒരു പോരാട്ടമാണ്. നന്നായി ആരംഭിക്കുവാന്‍ എളുപ്പമാണ്, പിന്നീട്, കുറച്ചു നാളുകള്‍ക്കു ശേഷം അതിന്‍റെ നിലവാരം താഴ്ത്തുന്നതിനും ക്രമേണ ഒരു നിര്‍ജ്ജീവസഭയായി അത് അധഃപതിക്കുന്നതിനും ഇടയാകുന്നു. ഇവിടെയാണ് നാം ആത്മീയമായി ജാഗ്രതയോടെ ആയിരിക്കേണ്ടതും സാത്താന്‍റെ തന്ത്രങ്ങളെ അറിയേണ്ടതും. ഈ ജാഗ്രതയും അറിവും കൂര്‍മ്മതയുളളതാക്കാന്‍ കഴിയുന്നത് നാം ഒന്നാമതായി നമ്മുടെ തന്നെ ജീവിതത്തെക്കുറിച്ചു ശ്രദ്ധയുളളവരായെങ്കില്‍ മാത്രമാണ്. നമ്മുടെ സഭായോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ജഡികരായവരെ തടയുവാന്‍ നമുക്കുകഴിയുകയില്ല. യേശുക്രിസ്തുവിനു തന്നെ 12 പേരുളള അവിടുത്തെ "സഭയില്‍" ഒരു ഈസ്കര്യോത്തായൂദാ ഉണ്ടായിരുന്നു. പൗലൊസ് കൊരിന്തില്‍ സ്ഥാപിച്ച സഭയിലും അസംഖ്യം ജഡികരായ ആളുകള്‍ ഉണ്ടായിരുന്നു.നമ്മുടെ സഭയിലും ജഡികരായ ആളുകള്‍ ഉണ്ടായിരിക്കാം. അത് ഒഴിവാക്കുക അസാധ്യമാണ്. എന്നാല്‍ നാം ഉറപ്പാക്കേണ്ട ഒരു കാര്യം, സഭയുടെ നേതൃത്വം എപ്പോഴും ആത്മീയരായവരുടെ കൈകളില്‍ ആണ് എന്നതാണ്. മാത്രമല്ല സഭയില്‍ പ്രഘോഷിക്കപ്പെടുന്ന സന്ദേശവും എല്ലായ്പോഴും നിര്‍മ്മലവും, പുതിയ ഉടമ്പടിയുടെ സന്ദേശവും ആണെന്നതും നാം ഉറപ്പാക്കണം.

പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞത് ഒന്നാമത് അവനെ തന്നെ സൂക്ഷിക്കുക എന്നാണ് (1തിമൊ.4:15,16).ജഡത്തിന്‍റെയും ആത്മാവിന്‍റെയും സകല കډഷങ്ങളും നീക്കി തങ്ങളെതന്നെശുദ്ധീകരിക്കുന്നതില്‍ വിശ്വസ്തരായവര്‍ (2കൊരി 7:1), ശത്രുവിന്‍റെ കൗശലങ്ങളെ തിരിച്ചറിയുവാനുളള ഒരു ആത്മീയ സ്പര്‍ ശ്യത നേടും. ഉപദേശ സംബന്ധമായ അറിവുകള്‍ക്കോ, വാക് ചാതുര്യത്തിനോ, തന്നെയുമല്ല ആത്മീയ വരങ്ങള്‍ക്കുപോലും ഇവിടെ ഒരു പ്രയോജനവും ഇല്ലാകാരണം നമ്മുടെ പോരാട്ടം ജഡരക്തങ്ങളോടല്ല, ബൗദ്ധിക ശക്തികളോടു പോലുമല്ല,എന്നാല്‍ വഞ്ചിക്കപ്പെടാവുന്നവരെ വഞ്ചിക്കുവാന്‍ കാത്തു നില്‍ക്കുന്ന ദുഷ്ടാډസേനയോടത്രെ.

യേശുപറഞ്ഞത്, ആത്മീയമരണത്തിന്‍റെ ശക്തികള്‍ക്കു ജയിക്കാന്‍ കഴിയാത്ത ഒരു സഭയെ അവിടുന്ന പണിയുമെന്നാണ് (മത്താ 16:18). കര്‍ത്താവിനു മാത്രമെ അത്തരം ഒരു സഭ പണിയുവാന്‍ കഴിയൂ. നമുക്കു കഴിയില്ല. നമുക്കു പരമാവധി ചെയ്യാന്‍ കഴിയുന്നത്, അവിടുത്തെ ഇഷ്ടം പോലെ നമ്മെ ഉപയോഗിക്കുവാന്‍ തക്കവണ്ണം നമ്മെ അവിടുത്തേക്കു ലഭ്യമാക്കുക എന്നതാണ്. സഭയുടെ ഭരണം, ഏതുവിധത്തിലും, അവിടുത്തെ തോളില്‍ മാത്രം വിശ്രമിക്കണം (യെശ.9:6) നാം ഇതൊരിക്കലും മറക്കരുത്. കര്‍ത്താവു സഭയെ പണിയുന്നില്ലെങ്കില്‍, അപ്പോള്‍ നമ്മടെ അദ്ധ്വാനം എല്ലാം വൃഥാവിലാണ് (സങ്കീ 127:1).ഏതെങ്കിലും സ്ഥലത്ത് തങ്ങള്‍ തന്നെയാണ് കര്‍ത്താവിന്‍റെ സഭ പണിയുന്നത് എന്നു കരുതുന്നവരെല്ലാം ബോധപൂര്‍വ്വം അല്ലാതെ തന്നെ, " ഇതു ഞാന്‍ തന്നെ പണിത ബാബിലോണ്‍ അല്ലയോ"എന്നു പറഞ്ഞ നെബുക്കദ്നേസറുമായി കൂട്ടായ്മയിലാണ് (ദാനി 4:30). അത്തരം നിഗളത്തിന് ലൗകിക സഭയായ ഒരു ബാബിലോണിനെ മാത്രമെ ഉണ്ടാക്കാന്‍ കഴിയൂ (വെളിപ്പാട് 17:5).

ദൈവം താഴ്മയുളള നേതാക്കډാര്‍ക്കായി നോക്കിക്കൊണ്ടിരിക്കുന്നു. മുമ്പെ അവിടുത്തെ രാജ്യം അന്വേഷിക്കുന്നവര്‍ക്കായും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു - നോഹയ്ക്ക് പെട്ടകം എപ്രകാരമായിരുന്നോ അതുപോലെ സഭ പണിയുന്നത് അവരുടെ ഒന്നാമത്തെ മുന്‍ഗണനയായിരിക്കും. ക്രിസ്തു സഭയെ സ്നേഹിച്ച് തന്നെ തന്നെ അതിനുവേണ്ടി നല്‍കി (എഫെ. 5:25). നാം സഭയെ സ്നേഹിക്കുമെങ്കില്‍, നാമും നമ്മെ തന്നെയും നമുക്കുളള സകലത്തിനെയും പൂര്‍ണ്ണമായി അതിനു നല്‍കും. തങ്ങളുടെ മതേതരമായ ജോലിയെ പ്രാദേശികസഭ പണിയുന്നതിനെക്കാള്‍ ഉപരിയായി വിലമതിക്കുന്നവര്‍, തങ്ങള്‍ക്കു മറ്റൊരു ബാബിലോണ്‍ അല്ലാതെ മറ്റെന്തെങ്കിലും പണിയാമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്, അതിന്‍റെ അര്‍ത്ഥം നാം നമ്മുടെ ലോക പ്രകാരമുളള ജോലികള്‍ ഉപേക്ഷിക്കണമെന്നല്ല. അല്ല ഈ നാളുകളില്‍ നാം സ്വയം പര്യാപ്തതയുളളവരായിരിക്കുന്നതാണ് ഏറ്റവും നല്ലത്, അപ്പൊസ്തലനായ പൗലൊസ് ആയിരുന്നതു പോലെ, കാരണം എല്ലാ ക്രിസ്തീയവേലക്കാരും പണത്തിനുവേണ്ടിയാണ് അവരുടെ ജോലി ചെയ്യുന്നത് എന്നു കുറ്റപ്പെടുത്തുന്ന അക്രൈസ്തവരുടെ മുമ്പില്‍ അത് ഒരു നല്ല സാക്ഷ്യമാണ്. എന്നാല്‍ ദൈവത്തിന്‍റെ രാജ്യമായിരിക്കണം നമ്മുടെ ചിന്തയില്‍ ഏറ്റവും ഉന്നതമായത്, നാം ലോകപ്രകാരമുളള ജോലികള്‍ ചെയ്യുമ്പോള്‍ പോലും.

അവിടുത്തെ സഭ പണിയുന്നകാര്യത്തില്‍ നമ്മെ അവിടുന്നു പിന്‍താങ്ങുന്നതിനു മുമ്പ്, നമ്മുടെ ചിന്തയിലും, നമ്മുടെ ജീവിതത്തിലും അവിടുത്തെ സഭയ്ക്കാണോ ഒന്നാമത്തെ മുനഗണന എന്ന് അവിടുന്നു നമ്മെ ശോധന ചെയ്യും.

നാം നമ്മുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരിക്കലും തല്‍പരരായിരിക്കരുത്- വിശ്വാസികളുടെയോ, സഭയുടെയോ കര്‍ത്താവിനു വേണ്ടിയുളള ഒരു നിര്‍മ്മല സാക്ഷ്യത്തില്‍ മാത്രമെ നാം തല്‍പ്പരരാകാവൂ. ഇതിലാണ് ദൈവം തന്നെയും തല്‍പ്പരനായിരിക്കുന്നത്. യേശു നമ്മെ പഠിപ്പിച്ചത്, ദൈവത്തോടുളള നമ്മുടെ ഒന്നാമത്തെ പ്രാര്‍ത്ഥന " അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ" എന്നായിരിക്കണം എന്നാണ്, അല്ലാതെ " ഞങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെ എന്നല്ല". ഒരു സ്ഥലത്ത് അശുദ്ധിയുളള ഒരു സഭ ഉണ്ടായിട്ട് ക്രിസ്തുവിന് ഒരു മോശം സാക്ഷ്യം ഉണ്ടാകുന്നതിനെക്കാള്‍ ഏറെ നല്ലത് ആസ്ഥലത്ത് ഒരു സഭയും ഇല്ലാതിരിക്കുന്നതാണ്.