WFTW Body: 

ഈ ലോകം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും മനോഹരവും, ഏറ്റവും അച്ചടക്കമുളളതും, ഏറ്റവും സമാധാനമുളളതും, ഏറ്റവും സന്തോഷമുളളതുമായ ഒരു ജീവിതമായിരുന്നു യേശുവിന്‍റെ ജീവിതം. ഇത് ദൈവവചനത്തോടുളള അദ്ദേഹത്തിന്‍റെ പൂര്‍ണ്ണമായ അനുസരണം മൂലമായിരുന്നു. എവിടെയെല്ലാം ദൈവത്തോട് പൂര്‍ണ്ണമായ അനുസരണമുണ്ടോ അവിടെയല്ലാം പരിപൂര്‍ണ്ണതയും, മനോഹരത്വവുമുണ്ട്..- നാം ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും കാണുന്നതുപോലെ. " യഹോവഭക്തി ജീവന്‍റെ ഉറവാകുന്നു" ( സദൃശ 14:27) " എല്ലായ്പോഴും യഹോവഭക്തിയോടിരിക്കുക" (സദൃശ 23:17) എന്ന കല്പനയും യേശു അനുസരിച്ചു.

യേശു ഈ ഭൂമിയില്‍ നടന്നപ്പോള്‍ ആളുകള്‍ സ്വര്‍ഗ്ഗത്തിലെ ജീവന്‍ അദ്ദേഹത്തില്‍ കണ്ടു. അദ്ദേഹത്തിന്‍റെ മനസ്സലിവ്, മറ്റുളളവര്‍ക്കുവേണ്ടിയുളള അദ്ദേഹത്തിന്‍റെ കരുതല്‍, തന്‍റെ നിസ്വാര്‍ത്ഥ സ്നേഹം, അവിടുത്തെ താഴ്മ ഇവയെല്ലാം ദൈവത്തിന്‍റെ തന്നെ ജീവന്‍റെ പ്രകടനങ്ങളായിരുന്നു. നമ്മുടെ ഹൃദയങ്ങളിലേക്ക് ദൈവത്തിന്‍റെ ഈ ജീവനും സ്വര്‍ഗ്ഗത്തിലെ അന്തരീക്ഷവും കൊണ്ടുവരുവാനാണ് ഇപ്പോള്‍ പരിശുദ്ധാത്മാവ് വന്നിട്ടുളളത്. നാം ദൈവത്താല്‍ ഈ ഭൂമിയില്‍ ആക്കപ്പെട്ടിരിക്കുന്നത് ലോകത്തിന് ഈ സ്വര്‍ഗ്ഗീയ ജീവന്‍ വെളിപ്പെടുത്തിക്കൊടുക്കുവാനാണ്.

എഫെസ്യര്‍ 2:10 ല്‍ നാം വായിക്കുന്നത് നാം ഓരോരുത്തരുടെയും ജീവിതങ്ങളെക്കുറിച്ച് ദൈവത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട് എന്നാണ്. നാം എവിടെ ജീവിക്കണമെന്നും ഓരോ ദിവസവും നാം എന്തു ചെയ്യണമെന്നും അവിടുന്ന് പദ്ധതിയിട്ടിട്ടുണ്ട്. ഓരോ കാര്യത്തിലും അവിടുത്തെ തിരഞ്ഞെടുപ്പ് ആയിരിക്കണം ഏറ്റവും നല്ലത്, കാരണം അവിടുത്തേക്ക് നമ്മേ നന്നായി അറിയാം. കൂടാതെ അവിടുന്ന് എല്ലാ ഘടകങ്ങളേയും കണക്കിലെടുത്തിട്ടുണ്ട്. അതുകൊണ്ട് എല്ലാ കാര്യങ്ങളിലും - വലിയതും ചെറിയതുമായതിനെല്ലാം - അവിടുത്തെ ഇഷ്ടത്തിനു വിധേയപ്പെടുക എന്നതാണ് ഏറ്റവും വിവേകപൂര്‍വ്വമായ കാര്യം.

ശ്രദ്ധിച്ചു കേള്‍ക്കുന്നവനായിരിക്കുക

ഓരോ ദിവസവും നമുക്ക് ദൈവത്തിന്‍റെ ഇഷ്ടം ചെയ്യണമെങ്കില്‍, എല്ലാ ദിവസവും ദൈവത്തെ കേള്‍ക്കുന്ന ഒരു ശീലം നാം വളര്‍ത്തിയെടുക്കണം. യേശു മറിയയെപ്പറ്റി ( ലൂക്കോ 10:42ല്‍) പറഞ്ഞിരിക്കുന്നതുപോലെ, മറ്റെന്തിനെക്കാളും നമുക്ക് കൂടുതല്‍ ആവശ്യമായിരിക്കുന്ന ഒരു കാര്യം അവിടുത്തെ വചനം ശ്രദ്ധിച്ചു കേള്‍ക്കുക, എന്നതാണ്. വേദപുസ്തകത്തിന്‍റെ ഏറ്റവും ഒന്നാമത്തെ അദ്ധ്യായത്തില്‍ തന്നെ, നാം വായിക്കുന്നത് ദൈവം അവിടുത്തെ വചനം സംസാരിക്കുകയും - അതിന്‍റെ ഫലമായി ഓരോ ദിവസവും ഭൂമി കുറെശ്ശെ കുറശ്ശെയായി രൂപപ്പെടുകകയും ചെയ്തു എന്നാണ്. ഈ വര്‍ഷം നമുക്കും ക്രിസ്തുവിന്‍റെ സാദൃശ്യത്തോട് അനുരൂപപ്പെടണമെന്നാഗ്രഹമുണ്ടെങ്കില്‍, നമുക്കാവശ്യമായ ഏറ്റവും പ്രധാനപ്പെട്ടകാര്യം നാം എല്ലാ ദിവസവും ദൈവത്തെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ്.

നിരന്തരമായി നാള്‍ തോറും നമ്മുടെ സ്വന്തഹിതത്തെ ത്യജിച്ച് ദൈവത്തിന്‍റെ ഹിതം അനുസരിക്കുന്നതിലൂടെയാണ് യഥാര്‍ത്ഥ ആത്മീയത ഉണ്ടാകുന്നത്. അപ്രകാരം ഓരോ ദിവസവും പിതാവിന്‍റെ ഇഷ്ടത്തോടുളള നിരന്തരമായ അനുസരണമാണ് യേശുവിനെ തന്‍റെ പിതാവിന് ഏറ്റവും പ്രസാദമുളളവനായി തീരുവാന്‍ പ്രാപ്തനാക്കിയത്. ഈ പുതുവര്‍ഷത്തില്‍ ഓരോ ദിവസവും ആ മാര്‍ഗ്ഗം നാം തിരഞ്ഞെടുക്കുമെങ്കില്‍ നമുക്കും ദൈവത്തിന് നല്ല പ്രസാദമുളളവരായി തീരുവാന്‍ കഴിയും.

തന്‍റെ ജീവിതത്തിന്‍റെ ആദ്യത്തെ 30 വര്‍ഷക്കാലം യേശു എങ്ങനെയാണ് ജീവിച്ചത് എന്നതിനെക്കുറിച്ച് രണ്ടു കാര്യങ്ങളാണ് എടുത്തു പറയപ്പെട്ടിട്ടുളളത്: അവിടുന്ന് സകലത്തിലും നമ്മെപ്പോലെ പരീക്ഷക്കപ്പെട്ടു എങ്കിലും അവിടുന്ന് പാപം ചെയ്തില്ല" (എബ്രായര്‍ 4:5) എന്നതും " അവിടുന്ന് ഒരിക്കലും തന്നെതന്നെ പ്രസാദിപ്പിച്ചില്ല" (റോമര്‍ 15:3) എന്നതും. പ്രലോഭനങ്ങളോട് എല്ലാ അവസരങ്ങളിലും യേശുവിശ്വസ്തതയോടെ എതിര്‍ത്തു നില്‍ക്കുകയും അവിടുന്ന് ഒരിക്കലും ഒരു കാര്യത്തിലും തന്‍റെ തന്നെ സന്തോഷം അന്വേഷിക്കാതിരിക്കുകയും ചെയ്തു. ഈ പുതുവര്‍ഷത്തില്‍ യേശുവിനെ അനുഗമിക്കുക എന്നാല്‍ പ്രാഥമികമായി ഈ രണ്ടുമേഖലകളില്‍ അവിടുത്തെ അനുഗമിക്കുക എന്നതാണ്.

ഓരോ ദിവസവും നമ്മുടെ ശരീരഭാഗങ്ങളില്‍ നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നമ്മുടെ നാവിനെയാണ്. മറ്റുളളവരെ പ്രോത്സാഹിപ്പിക്കുന്നവനാണ് യേശു തന്‍റെ നാവിനെ ഉപയോഗിച്ചത്. അങ്ങനെ അതിനെ ദൈവകരങ്ങളില്‍ ജീവന്‍റെ ഉപകരണമാക്കി മാറ്റി തളര്‍ന്നിരിക്കുന്നവരുടെ ഭാരമുളള ആത്മാക്കളെ ഉയര്‍ത്തുവാന്‍ തക്കവണ്ണം സാന്ത്വനപ്പെടുത്തുന്ന വാക്കുകള്‍ അവിടുന്നു സംസാരിച്ചു. യെശയ്യാവ് 50:4 നമ്മോടു പറയുന്നത്, അതിന്‍റെ കാരണം താന്‍ കണ്ടുമുട്ടുന്ന തളര്‍ന്നിരിക്കുന്നവരായ ഓരോരുത്തര്‍ക്കും നല്‍കുവാന്‍ ശരിയായ വചനം ഉണ്ടാകേണ്ടതിന് യേശു തന്‍റെ പിതാവിന്‍റെ ശബ്ദം നാള്‍തോറും ശ്രദ്ധിച്ചു കേട്ടു എന്നതാണ്. ഈ പുതുവര്‍ഷത്തിന്‍റെ ഓരോ ദിവസവും ദൈവത്തെ ശ്രദ്ധിച്ചു കേള്‍ക്കുന്ന ശീലം നാം വളര്‍ത്തി എടുക്കുന്നെങ്കില്‍ നമുക്കു ചുറ്റുമുളള തളര്‍ന്നിരിക്കുന്ന ആത്മാക്കള്‍ക്കു വേണ്ടി നമുക്കും ഇപ്രകാരമുളള ഒരു അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ ഉണ്ടാകുവാന്‍ കഴിയും. നമ്മുടെ ദൈനം ദിന സംഭാഷണത്തില്‍ വിലയില്ലാത്ത വാക്കുകള്‍ ഒഴിവാക്കി ഉത്തമമായ വാക്കുകള്‍ മാത്രം പറയുന്നത് നാം തെരഞ്ഞെടുക്കുമെങ്കില്‍ - യിരെമ്യാവിനെ അവിടുന്നാക്കി തീര്‍ത്തതുപോലെ , ദൈവം നമുക്ക് അവിടുത്തെ വചനങ്ങള്‍ നല്‍കുകയും നമ്മെ അവിടുത്തെ വായ് ആക്കിത്തീര്‍ക്കുകയും ചെയ്യും (യിരെമ്യാവ് 15:19 കാണുക)

ഒരു ആരാധകനായിരിക്കുക

യേശു പറഞ്ഞു, " നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുകയും അവിടുത്തെ മാത്രം സേവിക്കുകയും ചെയ്യുക" ( മത്താ 4:10) അവിടെ ആരാധനയെ തുടര്‍ന്നാണ് ശുശ്രൂഷ വരുന്നത് എന്ന കാര്യം ശ്രദ്ധിക്കുക. പിതാവ് അത്തരത്തിലുളള ആരാധനകരെ അന്വേഷിക്കുന്നു" ( യോഹ 4:23) എന്ന് യേശുവും പറഞ്ഞു.

ദൈവത്തെ ആരാധിക്കുക എന്നാല്‍ ഞായറാഴ്ചകളില്‍ രാവിലെ അവിടുത്തേക്ക് പാട്ടുകള്‍ പാടുന്ന ഒരു കാര്യമല്ല, എന്നാല്‍ അതിലുമുപരിയായി എല്ലാ ദിവസവുംഈ ഭൂമിയിലുളള മറ്റൊന്നിനെയും ആഗ്രഹിക്കാതെ അവിടുത്തെ മാത്രം അനുഗ്രഹിക്കുന്നതാണ് (സങ്കി 73:25) ഭൗതികമോ ഭൗമികമോ ആയ ഒരു കാര്യങ്ങളിലും നിങ്ങള്‍ താത്പര്യപ്പെടുന്നില്ല, എന്നാല്‍ അവിടുത്തേക്കു വേണ്ടി മാത്രം ജീവിക്കേണ്ടതിന് നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടണമെന്ന മാത്രമാണ് നിങ്ങളുടെ ആഗ്രഹമെന്ന് നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കാര്‍ത്താവിനോടു പറയുക. നിങ്ങള്‍ പരമാര്‍ത്ഥമായി അത് അര്‍ത്ഥമാക്കുന്നു എങ്കില്‍, കര്‍ത്താവ് നിങ്ങളുമായി സന്ധിക്കുകയും വരുന്ന പുതുവര്‍ഷം നിങ്ങള്‍ക്കിതുവരെ ഉണ്ടായിട്ടുളളതില്‍ വെച്ച് ഏറ്റവും നല്ല വര്‍ഷമായിരിക്കുകയും ചെയ്യും. ദൈവം നിങ്ങളോട് അടുത്തുവരും, നിങ്ങളെ ക്രിസ്തുവിന്‍റെ സാദൃശ്യത്തോട് കുറച്ചുകൂടി അനുരൂപപ്പെടുത്തുകയും നിങ്ങളിലൂടെ മറ്റുളളവരെ അനുഗ്രഹിക്കുകയും ചെയ്യും.

എക്കാലവും ഈ ഭൂമിയില്‍ നടന്നിട്ടുളളവരില്‍ ഏറ്റവും സന്തുഷ്ടനായ മനുഷ്യന്‍ യേശു ആയിരുന്നു. അവിടുത്തെ സന്തോഷം പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നതിലൂടെ വന്നതാണ് - അല്ലാതെ ഒരു എളുപ്പം മാര്‍ഗ്ഗം ഉളള ജീവിതത്തിലൂടെയല്ല. അവിടുന്ന് തന്‍റെ പിതാവിനെ തികഞ്ഞസ്നേഹമായി അറിഞ്ഞിരുന്നതുകൊണ്ട് തന്‍റെ പിതാവ് അവിടുത്തെ വഴിയില്‍ അയച്ച എല്ലാത്തിനും അവിടുന്ന് സന്തോഷത്തോടെ വിധേയപ്പെട്ടു.അതായിരുന്നു അവിടുത്തെ ജീവിത രഹസ്യം. വിശ്വാസം ഉണ്ടാകുക എന്നാല്‍ സ്നേഹത്തില്‍ പരിപൂര്‍ണ്ണനായവനും, തന്‍റെ കല്‍പ്പനകളെല്ലാം നമ്മുടെ നന്മയ്ക്കു വേണ്ടിയുളളവനുമായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതാണ്.

സങ്കീ 16: 8 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. " ഞാന്‍ യഹോവയെ എപ്പോഴും എന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു, അവിടുന്ന് എന്‍റെ വലത്തു ഭാഗത്തുളളതു കൊണ്ട് ഞാന്‍ കുലുങ്ങിപ്പോകയില്ല". അങ്ങനെയാണ് യേശു ജീവിച്ചത് ( അപ്പൊ പ്ര 2:25) അവിടുന്ന് എല്ലായ്പോഴും തന്‍റെ പിതാവിന്‍റെ സന്നിധിയില്‍ ജീവിച്ചതുകൊണ്ട് അവിടുന്ന് ഒരിക്കലും കുലുങ്ങിപോയില്ല. അതുകൊണ്ട് തന്നെ,അവിടുന്ന് എല്ലായ്പോഴും സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുകയും ചെയ്തു ( സങ്കി 16: 11) നാമും അങ്ങനെ തന്നെ ജീവിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

തന്‍റെ പിതാവ് തന്നോട് എത്ര കുറച്ചാണ് ആവശ്യപ്പെടുന്നത് എന്ന് കണ്ടുപിടിക്കുന്നതിന് അവിടുത്തേക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പരമാവധി എത്ര അധികം തന്‍റെ പിതാവിന് അര്‍പ്പിക്കുവാന്‍ തനിക്കു കഴിയും എന്നായിരുന്നു. അവിടുത്തെ അന്വേഷണം. നമ്മുടെ മനോഭാവവും " ഈ വരുന്നവര്‍ഷത്തില്‍ എന്‍റെ ഈ ഒരു ഭൗമികജീവിതത്തില്‍ നിന്ന് കര്‍ത്താവിന് പരമാവധി എന്തു കിട്ടും"? എന്നായിരിക്കണം.

അതുകൊണ്ട് ഈ വര്‍ഷം ദൈവത്തെ ശ്രദ്ധിച്ചു കേള്‍ക്കുന്നവനായിരിക്കുകയും ദൈവത്തിന്‍റെ ഒരു ആരാധകനായിരിക്കുകയും ചെയ്യുക.

അപ്പോള്‍ നിങ്ങള്‍ക്ക് അനുഗ്രഹിക്കപ്പെട്ട ഒരു പുതു സംവത്സരം ഉണ്ടാകും!! ആമേന്‍