WFTW Body: 

ആളുകള്‍ക്ക് എങ്ങനെ തിരക്കുളളവരും തിരക്കോട് തിരക്കുളളവരും ആയി തീരുവാന്‍ കഴിയും എന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ അടുത്ത സമയത്തു ഞാന്‍ വായിച്ചു.

"സാത്താന്‍ ലോക വ്യാപകമായ ഒരു സംയുക്ത സമ്മേളനം വിളിച്ചുകൂട്ടി. പിശാചുക്കളെ അഭിസംബോധന ചെയ്തു കൊണ്ടുളള തന്‍റെ പ്രസംഗത്തില്‍ അവന്‍ പറഞ്ഞു: 'നമുക്ക് ക്രിസ്ത്യാനികളെ പളളിയില്‍ പോകുന്നതില്‍ നിന്ന് മാറ്റാന്‍ കഴിയുകയില്ല. തങ്ങളുടെ വേദപുസ്തകം വായിക്കുന്നതില്‍ നിന്ന് അവരെ മാറ്റി നിര്‍ത്താന്‍ കഴിയുകയില്ല. എന്നാല്‍ നമുക്ക് മറ്റു ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. ക്രിസ്തുവുമായി ഒരു ഉറ്റബന്ധം ഉണ്ടാകുന്നതില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ നമുക്കു കഴിയും. അവര്‍ക്ക് യേശുവുമായുളള ആ ബന്ധം അവര്‍ നേടിയാന്‍ പിന്നെ നമുക്ക് അവരുടെ മേലുളള ശക്തിയറ്റുപോകും. അതുകൊണ്ട് അവര്‍ സഭയില്‍ പോകുവാന്‍ അനുവദിക്കുക, അവരുടെ അടിസ്ഥാന ഉപദേശങ്ങള്‍ അവര്‍ക്കുണ്ടായിരിക്കട്ടെ, അവര്‍ക്ക് അവരുടെ യാഥാസ്ഥിതിക ജീവിത ശൈലി ഉണ്ടായിരിക്കട്ടെ, എന്നാല്‍ യേശുക്രിസ്തുവില്‍ ഉളള വളരെ ആഴമായ ആ അനുഭവം വളര്‍ത്തുവാന്‍ അവര്‍ക്കു കഴിയാത്തവിധം അവരുടെ സമയം കവര്‍ന്നെടുക്കുക. പിശാചുക്കളായ നിങ്ങള്‍ ചെയ്യണമെന്ന് ഞാന്‍ നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നത് ഇതാണ്. അവരുടെ രക്ഷകനെ മുറുകെപ്പിടിക്കുന്നതില്‍ നിന്ന് അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുക.

അവന്‍റെ ദൂതങ്ങള്‍ ചോദിച്ചു: 'ഞങ്ങള്‍ക്കിതെങ്ങനെ ചെയ്യാന്‍ കഴിയും'?

സാത്താന്‍ പറഞ്ഞു; ജീവിതത്തിന്‍റെ അനാവശ്യമായ കാര്യങ്ങളില്‍ അവരെ തിരക്കുളളവരായി നിലനിര്‍ത്തുക. അവരുടെ മനസ്സിനെ സ്വായത്തമാക്കുവാന്‍ പറ്റിയ അസംഖ്യം തന്ത്രങ്ങള്‍ മെനയുക. അവരെ കൂടുതല്‍ കൂടുതല്‍ ചെലവാക്കുവാനും, കൂടുതല്‍ കൂടുതല്‍ കടം വാങ്ങുവാനും പ്രലോഭിക്കുക. അവര്‍ക്ക് തങ്ങളുടെ ഉന്നത നിലവാരമുളള ജീവിത ശൈലി നിലനിര്‍ത്തണമെങ്കില്‍, ഭാര്യമാര്‍ ജോലിക്കു പോകണമെന്നും, ഭര്‍ത്താക്കന്മാര്‍ ഒരാഴ്ചയില്‍ ആറോ, ഏഴോ ദിവസങ്ങള്‍, ഒരു ദിവസം 10-12 മണിക്കൂര്‍ വീതം ജോലിക്കു പോകണമെന്നും അവര്‍ക്ക് ബോധ്യം വരുത്തുക. തങ്ങളുടെ കുഞ്ഞുങ്ങളുടെ കൂടെ സമയം ചെലവഴിക്കാതെ അവരെ സൂക്ഷിക്കുക. അവരുടെ കുടുംബം ശിഥിലമായി തീരുന്നതുകൊണ്ട്, വളരെപ്പെട്ടന്നുതന്നെ ജോലിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ഒരു രക്ഷയും നല്‍കാന്‍ അവരുടെ ഭവനത്തിനു കഴിയാതെ വരും.

യേശു അവരോട് സംസാരിക്കുന്നത് അവര്‍ക്കുകേള്‍ക്കുവാന്‍ കഴിയാത്ത വണ്ണം അവരുടെ മനസ്സിനെ അമിതമായി ഉത്തേജിപ്പിക്കുക. അവര്‍ വാഹനം ഓടിക്കുമ്പോഴൊക്കെ റേഡിയോയും കാസറ്റ് പ്ലെയറും പ്രവര്‍ത്തിപ്പിച്ച് പാട്ട് കേള്‍ക്കുവാനും,അവരുടെ ഭവനങ്ങളില്‍ തുടര്‍മാനം ടിവിയോ, വീഡിയോ ടേപ്പോ, സി.ഡി.കളോ പ്രവര്‍ത്തിപ്പിക്കുവാനും അവരെ വശീകരിക്കുക. ലോകത്തിലുളള എല്ലാ കടകളിലും ഭക്ഷണശാലകളിലും തുടര്‍മാനം സംഗീതം കേള്‍പ്പിക്കുന്നുണ്ട് എന്നുറപ്പുവരുത്തുക.

അവരുടെ ഭക്ഷണമേശകള്‍ മാഗസിനുകളും വര്‍ത്തമാനപ്പത്രങ്ങളും കൊണ്ട് നിറയ്ക്കുക. ഒരു ദിവസം 24 മണിക്കൂറുകളും അവരുടെ മനസ്സ് വാര്‍ത്തകള്‍കൊണ്ട് കുത്തിചിക്കുക. കാര്യങ്ങള്‍ ചെയ്തെടുക്കുവാനുളള ശക്തി ലഭിക്കുന്ന സമയങ്ങളില്‍, പരസ്യബോര്‍ഡുകളില്‍ പതിച്ചിരിക്കുന്ന വലിയ പരസ്യങ്ങളാല്‍ അവ കീഴടക്കുക. അവരുടെ തപാല്‍ പെട്ടികള്‍ അനാവശ്യ തപാല്‍ ഉരുപ്പടികളാല്‍ നിറയ്ക്കുക: കുതിരപ്പന്തയത്തെപ്പറ്റിയുളള പരസ്യങ്ങള്‍, എല്ലാവിധ വാര്‍ത്താപത്രികള്‍, തപാലില്‍ അയയ്ക്കാന്‍ ആവശ്യപ്പെടുന്നതിനുളള സൂചിപത്രം, സ്ഥാനക്കയറ്റം വാഗ്ദാനം ചെയ്യുന്ന 'സൗജന്യ'ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, വ്യാജപ്രതീക്ഷകള്‍ തുടങ്ങിയവയെ സംബന്ധിക്കുന്ന മെയിലുകള്‍.

അവരുടെ വിശ്രമവിനോദ വേളകളില്‍ പോലും അവര്‍ അമിതമായി പ്രവര്‍ത്തിക്കുന്നവരായിരിക്കട്ടെ, വാരാന്ത്യത്തില്‍ സകുടുംബം അവധിയാഘോഷങ്ങള്‍ കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ അവര്‍ ക്ഷീണിതരായി, വരുന്ന ആഴ്ചയിലേക്ക് വേണ്ടി ഒരുക്കപ്പെടാതെ മടങ്ങി വരുവാന്‍ ഇടയാക്കുക. പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുളള ഒരു നടത്തയ്ക്കായി പുറത്തു പോകുവാന്‍ അവരെ അനുവദിക്കരുത്. അതിനുപകരം അവരെ വിനോദ പാര്‍ക്കുകള്‍, കായിക മത്സരവേദികള്‍, സംഗീതകച്ചേരി, സിനിമാ തുടങ്ങിയ ഇടങ്ങളിലേക്ക് അയയ്ക്കുക. ആത്മീയ കൂട്ടായ്മയ്ക്കായി അവര്‍ കൂടി വരുമ്പോള്‍, ആധിയുളള മനസ്സാക്ഷിയോടും അസ്വസ്ഥമായ വികാരങ്ങളോടും കൂടെ അവിടം വിട്ടുപോകുവാന്‍ ഇടയാകാത്തവിധം പരദൂഷണവും, കൊച്ചുവര്‍ത്തമാനവും പറയുന്നതില്‍ അവരെ ഉള്‍പ്പെടുത്തുക.

ക്രിസ്തുവിനുവേണ്ടി സാക്ഷികളാകുവാന്‍ അവരെ അനുവദിക്കുക. എന്നാല്‍ ക്രിസ്തുവില്‍ നിന്ന് ശക്തിയാര്‍ജ്ജിക്കുവാന്‍ സമയം ഇല്ലാത്തവിധത്തില്‍ അവരുടെ ജീവിതങ്ങള്‍ അനേകം നല്ല ഉദ്ദേശ്യങ്ങള്‍ കൊണ്ട് നിറക്കുക പെട്ടെന്നു തന്നെ അവര്‍ തങ്ങളുടെ ആരോഗ്യവും കുടുംബത്തിന്‍റെ ഐക്യതയും ത്യജിച്ചിട്ട് അവരുടെ സ്വന്തശക്തിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും -എല്ലാം അവരുടെ ഉദ്ദേശത്തിന്‍റെ നന്മക്കായിട്ട്.

എല്ലായിടത്തും ക്രിസ്ത്യാനികളെ തിരക്കുളളവരായി, തിരക്കോടു തിരക്കുളള വരായി അവിടെയും, ഇവിടെയും ഓടിനടക്കുവാന്‍ ഇടയാക്കിക്കൊണ്ട്, പിശാചുക്കള്‍ ആകാംക്ഷയോടെ അവരെ ഏല്‍പ്പിച്ച ജോലികള്‍ ചെയ്തു തീര്‍ക്കുവാനായി പോയി.

പിശാച് തന്‍റെ തന്ത്രത്തില്‍ വിജയിച്ചിട്ടുണ്ടോ? നിങ്ങള്‍ തന്നെ ന്യായാധിപനാകുക"