WFTW Body: 

അബ്രാഹാം തന്‍റെ ജീവിതം അവസാനിക്കുന്നതിനു മുമ്പ്, അദ്ദേഹത്തിന് തന്‍റെ മകനെക്കുറിച്ചുളള ഭാരം ഉല്‍പത്തി. 24ല്‍ നാം വായിക്കുന്നു. തന്‍റെ മകനുവേണ്ടി ഒരു വധുവിനെ കണ്ടുപിടിക്കുന്നതിനായി അദ്ദേഹം തന്‍റെ ദാസനെ അയച്ചു. തിരുവചനത്തില്‍ അനേകം വിവാഹങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടുവിവാഹങ്ങള്‍ മാത്രമെ ദൈവത്താല്‍ നിശ്ചയിക്കപ്പെട്ടതായി വ്യക്തമായി പറഞ്ഞിട്ടുളളൂ. ഒന്ന് ആദാമിന്‍റെ വിവാഹമായിരുന്നു. ഹവ്വ തീര്‍ച്ചയായും ദൈവത്തിന്‍റെ തെരഞ്ഞെടുപ്പ് ആയിരുന്നു. മറ്റൊന്ന് യിസ്ഹാക്കിന്‍റെ വിവാഹമായിരുന്നു. റിബെക്കയും ദൈവത്തിന്‍റെ തെരഞ്ഞെടുക്കല്‍ ആയിരുന്നു. ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്, " നിങ്ങള്‍ ക്രമീകരിക്കപ്പെട്ട വിവാഹത്തില്‍ വിശ്വസിക്കുന്നുണ്ടോ?" ഞാന്‍ അവരോട് പറയുന്നത്, "ഉണ്ട്, ദൈവത്താല്‍ ക്രമീകരിക്കപ്പെട്ട വാഹത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്" ദൈവം അത് ഒന്നുകില്‍ മാതാപിതാക്കളിലൂടെ മീകരിക്കും ( യിസ് ഹാക്കിന്‍റെ കാര്യത്തില്‍ സംഭവിച്ചതു പോലെ ) അല്ലെങ്കില്‍ മാതാപിതാക്കളല്ലാത്ത ആരിലെങ്കിലും കൂടെ (ആദമിന്‍റെ കാര്യത്തിലെന്നപോലെ). അത് ദൈവത്താല്‍ ക്രമീകരിക്കപ്പെട്ടതായിരിക്കണം എന്നതുമാത്രാണ് കാര്യമായിട്ടുളളത്.

നിങ്ങള്‍ ദൈവഭക്തനായ ഒരു പിതാവാണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെ വിവാഹത്തിന്‍റെ കാര്യത്തില്‍ ഒരു ഉല്‍ക്കണ്ഠ ഉണ്ടായിരിക്കും. നിങ്ങള്‍ ദൈവഭക്തനായാ ഒരു പിതാവുളള ഭാഗ്യവാനായ ഒരു യുവാവ് ആണെങ്കില്‍, നിങ്ങള്‍ അദ്ദേഹത്തിന്‍റെ ഉപദേശം വളരെ ഗൗരവത്തോടെ എടുക്കണം എന്നാണ് എനിക്ക് പറയുവാനുളളത്. നിങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കുന്നതിന് ദൈവഭക്തനായ ഒരു പിതാവ് ' വേണ്ട ' എന്നു പറഞ്ഞാല്‍, കാത്തിരിക്കുക. അവിടെ ദൈവം നിങ്ങളെ ശോധന ചെയ്യുകയായിരിക്കും. നിങ്ങളുടെ പിതാവിന്‍റെ ' വേണ്ട ' ഒരു സമയത്തേക്കു മാത്രമായിരിക്കും. ദൈവഭക്തനായ നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുവാന്‍ നിങ്ങള്‍ക്കു സമ്മതമാണെന്ന് ദൈവം കണ്ടുകഴിയുമ്പോള്‍, അവിടുന്ന് നിനക്കുവേണ്ടി തെരഞ്ഞെടുത്തിട്ടുളള ജീവിതപങ്കാളിയെ നിനക്കു തരും.

അബ്രഹാം യിസ്ഹാക്കിനു ഒരു ഭാര്യയെ കണ്ടുപിടിക്കുവാനായി തന്‍റെ ദാസനെ അയക്കുന്നത്, പിതാവാം ദൈവം അവിടുത്തെ പുത്രനായ യേശു ക്രിസ്തുവിനുവേണ്ടി ഒരു കാന്തയെ എടുക്കുവാനായി പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയക്കുന്നതിന്‍റെ ഒരു ചിത്രമാണ്. ഇന്ന് സുവിശേഷം പ്രസംഗിക്കപ്പെടുമ്പോള്‍ ലോകത്തില്‍ സംഭവിക്കുന്നത് അതാണ്. നിങ്ങള്‍ ആ അദ്ധ്യായം വായിക്കുക, അപ്പോള്‍ മനോഹരമായ ചില സാമ്യങ്ങള്‍ നിങ്ങള്‍ കണ്ടെത്തും.

ആ ദാസന്‍ പ്രയോഗിച്ച പരിശോധനകളിലൊന്ന്, ആ പെണ്‍കുട്ടിക്ക് തന്‍റെ ഒട്ടകങ്ങള്‍ക്ക് വെളളം കൊടുക്കുവാന്‍ മനസ്സുണ്ടോ എന്നാണ്. ഒട്ടകങ്ങള്‍ ധാരാളം വെളളം കുടിക്കും എന്ന് നിങ്ങള്‍ക്കറിയാമല്ലോ. അബ്രാഹാമിന്‍റെ ദാസന്‍ ആഗ്രഹിച്ചത് അവള്‍ കൃപാലുവും കഠിനാധ്വാനിയുമായ ഒരു പെണ്‍കുട്ടി ആണോ എന്നറിയുവാനാണ്. റിബെക്ക അപ്രകാരമുളള ഒരു പെണ്‍കുട്ടിയായിരുന്നു. അവള്‍ അടക്കമൊതുക്കവുമുളളവളുമായിരുന്നു, അത് ഉല്‍പത്തി 24:16 ല്‍ നിന്ന് വ്യക്തമാണ്, കിണറിന്‍റെ അരികെ നിന്ന, അബ്രാഹാമിന്‍റെ ദാസനെ പോലെ അപരിചിതരായവരെ ഉറ്റുനോക്കുന്നതില്‍ അവള്‍ക്ക് താല്പര്യമില്ലായിരുന്നു. അവള്‍ തന്‍റെ പാത്രത്തില്‍ വെളളം നിറച്ചിട്ട് വീട്ടിലേയ്ക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് അബ്രാഹാമിന്‍റെ ദാസന്‍ തന്‍റെ അഭ്യര്‍ത്ഥന നടത്തിയത്. ആ വിധത്തിലുളള ഒരു ഭാര്യയെയാണ് നിങ്ങള്‍ക്കാവശ്യം.

ഈ ഭൂമിയില്‍ ക്രിസ്തുവിനുവേണ്ടി പിതാവ് അന്വേഷിക്കുന്നതും ആ തരത്തിലുളള ഒരു കാന്തയ്ക്കുവേണ്ടിയാണ്. ദൈവം തന്‍റെ പരമാധികാരത്തില്‍ അബ്രാഹാമിന്‍റെ ദാസനെ ശരിയായ വ്യക്തി (റിബെക്ക) യുടെ അടുത്തേക്കുതന്നെ നയിച്ചു. അതിനുശേഷം ആ ദാസന്‍ റിബെക്കയെ, മെസപൊത്താമ്യയില്‍ നിന്ന് കനാന്‍ വരെ 700 കിലോമീറ്റര്‍ ഉളള നീണ്ട അപകടരമായ ഒരു യാത്രയക്ക് കൂട്ടിക്കൊണ്ടുപോയി (അത് ഏതാണ്ട് ഒരു മാസം എടുത്തു) - ഇത് ക്രിസ്തുവിന്‍റെ കാന്തയെന്ന നിലയില്‍ നമ്മുടെ ഈ ലോകത്തിലെ യാത്രയുടെ ഒരു ചിത്രമാണ്.

ഈ നീണ്ട യാത്രയ്ക്കിടയില്‍ അബ്രാഹാമിന്‍റെ ദാസന്‍ റിബെക്കയോട് എന്താണ് സംസാരിച്ചത് എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? അത് യിസ്ഹാക്കിനെ കുറിച്ചായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മുടെ നീണ്ടയാത്രയില്‍ പരിശുദ്ധാത്മാവ് നമ്മോട് എന്തുപറയാന്‍ ആഗ്രഹിക്കുന്നു എന്നാണ് നിങ്ങള്‍ ചിന്തിക്കുന്നത്? യേശുവിനെക്കുറിച്ച് ഉപദേശത്തെക്കുറിച്ചല്ല,
സ്വര്‍ഗ്ഗത്തെക്കുറിച്ചല്ല, എന്നാല്‍ കര്‍ത്താവായ യേശുവിനെക്കുറിച്ച്. യിസ്ഹാക്കിനെ കുറിച്ചു കേള്‍ക്കന്‍ റിബെക്കയും ഉത്സുകയായിരുന്നു എന്നെനിക്ക് തീര്‍ച്ചയുണ്ട്.

ഈ നീണ്ടയാത്രയില്‍ എനിക്ക് അത്ഭുതവാനായ എന്‍റെ രക്ഷകനെക്കുറിച്ച്, അവിടുത്തെ മുഖാമുഖം കാണുന്ന നാള്‍ വരെ (റിബെക്ക യിസ്ഹാക്കിനെ കണ്ടതുപോലെ), പരിശുദ്ധാത്മാവില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിനുശേഷം ഒരു നാള്‍, റിബെക്കയെപോലെ, ഞാനും എന്‍റെ കര്‍ത്താവിന്‍റെ കൂടാരത്തിലേക്ക് പ്രവേശിച്ച് അവിടുത്തെ കാന്തയായി തീരും. നിങ്ങള്‍ക്ക് ആ വാഞ്ചയുണ്ടോ?